Latest NewsIndia

ലോക്ക് ഡൌൺ വീഴ്ച: ഡല്‍ഹിയിൽ രണ്ട്​ ഐ.എ.എസുകാര്‍ക്ക്​ സസ്​പെന്‍ഷന്‍

ന്യൂഡല്‍ഹി: കോവിഡ് -19 വ്യാപനം നിയന്ത്രിക്കുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട സംഭവത്തിൽ ഡല്‍ഹി സര്‍ക്കാറിലെ രണ്ട് ഉന്നത ഐ‌.എ‌.എസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്​ ഇത്​ സംബന്ധിച്ച ഉത്തരവിറക്കിയത്​.

ഇവര്‍ക്കെതിരെ പിഴ ചുമത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഗതാഗത വകുപ്പില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിതനായ രേണു ശര്‍മയെയും ഫിനാന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ജോലി ചെയ്​തിരുന്ന രാജീവ് വര്‍മ്മയെയുമാണ്​ സസ്​പെന്‍ഡ്​ ചെയ്​തത്​.

ആയിരത്തോളം പേര്‍ തടിച്ചുകൂടി: ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ ലോക്ക് ഡൌൺ ലംഘിച്ചതിന് കേസ്

ഡല്‍ഹി അഡീഷ്​ണല്‍ ചീഫ്​ സെക്രട്ടറിക്കും ഹോം ആന്‍റ്​ ലാന്‍ഡ്​ ബില്‍ഡിങ്​ സെക്രട്ടറിക്കും സീലാംപൂരിലെ സബ്​ ഡിവിഷണല്‍ മജിസ്​ട്രേറ്റിനും എതിരെ നടപടിയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button