ന്യൂഡല്‍ഹി: കോവിഡ് -19 വ്യാപനം നിയന്ത്രിക്കുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട സംഭവത്തിൽ ഡല്‍ഹി സര്‍ക്കാറിലെ രണ്ട് ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
ഇവര്‍ക്കെതിരെ പിഴ ചുമത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഗതാഗത വകുപ്പില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിതനായ രേണു ശര്‍മയെയും ഫിനാന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ജോലി ചെയ്തിരുന്ന രാജീവ് വര്‍മ്മയെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.
ആയിരത്തോളം പേര്‍ തടിച്ചുകൂടി: ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ ലോക്ക് ഡൌൺ ലംഘിച്ചതിന് കേസ്
ഡല്‍ഹി അഡീഷ്ണല്‍ ചീഫ് സെക്രട്ടറിക്കും ഹോം ആന്‍റ് ലാന്‍ഡ് ബില്‍ഡിങ് സെക്രട്ടറിക്കും സീലാംപൂരിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനും എതിരെ നടപടിയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Post Your Comments