Latest NewsIndiaNews

രാജ്യത്തെ ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍

 

ന്യൂഡല്‍ഹി : കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍. കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തു നടപ്പാക്കിയിരിക്കുന്ന 21 ദിവസത്തെ ലോക്ഡൗണ്‍ നീട്ടുമെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നു കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ചു പുറത്തുവരുന്ന അഭ്യൂഹങ്ങളും വാര്‍ത്തകളും തെറ്റാണെന്ന് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു. 21 ദിവസത്തിനു ശേഷം ലോക്ഡൗണ്‍ നീട്ടുമെന്നാണ് പലരും പറയുന്നത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ കണ്ടിട്ട് അദ്ഭുതം തോന്നുന്നു. അത്തരം യാതൊരു ആലോചനകളും നടക്കുന്നില്ലെന്നും രാജീവ് ഗൗബ പറഞ്ഞു.

Read Also : രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആരോഗ്യ ടിപിസുകള്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വൈറസ് വ്യാപനത്തിന്റെ ചെയിന്‍ മുറിക്കാനാണ് 21 ദിവസത്തെ ലോക്ഡൗണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. അതു കൃത്യമായി പാലിക്കുക. വീടുകളില്‍ തന്നെ തുടരുക-രാജീവ് ഗൗബ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button