Latest NewsKeralaNews

വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ടതിന് സൂപ്പര്‍മാര്‍ക്കറ്റ് ഉടമയും ജീവനക്കാരും ചേര്‍ന്ന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരെ ക്രൂരമായി മര്‍ദിച്ചു

തിരുവനന്തപുരം: വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ട് പരിശോധനയ്‌ക്കെത്തിയ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്കു മര്‍ദനം. കഴക്കൂട്ടത്തെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയും ജീവനക്കാരുമാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കടയില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് സൂപ്പര്‍മാര്‍ക്കറ്റ് ഉടമയും ജീവനക്കാരും ചേര്‍ന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. മൂന്ന് ദിവസം മുമ്പ് ഇവര്‍ക്ക് വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും ഇത് ചോദിക്കാനെത്തിയപ്പോളാണ് തര്‍ക്കം ഉണ്ടായത്. താലൂക്ക് സിവില്‍ സപ്ലൈസ് ഓഫീസര്‍ എഎന്‍ ഷാനവാസ് റേഷണല്‍ ഇന്‍സ്‌പെക്ടര്‍മാരായ സുബിത,സിനി, ഷിബു ഡ്രൈവര്‍ ജയകൃഷ്ണന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button