KeralaLatest NewsNews

എംസി. വി.എസ്.ഒ.പി ബ്രാന്‍ഡി 60 മി​ല്ലി​ വീതം കപ്പലണ്ടിയോടൊപ്പം മൂന്ന് നേരം; കുറിപ്പടി എഴുതി പുലിവാല് പിടിച്ച് ഡോക്ടർ

വൈപ്പിന്‍: ബ്രാന്‍ഡി 60 മി​ല്ലി​ വീതം കപ്പലണ്ടിയോടൊപ്പം മൂന്ന് നേരം കഴിക്കാനുള്ള കുറിപ്പടി എഴുതി പുലിവാല് പിടിച്ച് ഡോക്ടർ. കുറിപ്പടി സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആയുര്‍വേദ ഡോക്ടറെ തേടി എക്സൈസും എത്തി. പറവൂര്‍ അഞ്ജലി ആയുര്‍വേദിക്ക്സിലെ ഡോ. എം.ഡി രഞ്ജിത്താണ് 48 വയസുള്ള പുരുഷോത്തമന് ലെറ്റര്‍ പാഡില്‍ ഇംഗ്ലീഷില്‍ കുറി​പ്പടി​ എഴുതി​യത്. മാർച്ച് 28 ആണ് പാഡിലെ തീയതി. എം.സി. വി.എസ്.ഒ.പി ബ്രാന്‍ഡി 60 മി​ല്ലി​ കപ്പലണ്ടി​ വറുത്തതും ചേര്‍ത്ത് മൂന്നു നേരം കഴിക്കണമെന്നാണ് എഴുതിയത്.

Read also: ആശ്വസിക്കാം; കോവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്‍റെ രണ്ടാമത്തെ പരിശോധനാഫലവും പുറത്ത്

ലോക്ഡൗണ്‍ കാലത്ത് വീട്ടില്‍ വെറുതേയിരിക്കവേ തമാശയ്ക്ക് എഴുതി അടുത്ത സുഹൃത്തിന് അയച്ചുകൊടുത്തതാണ് കുറിപ്പടിയെന്ന് ഡോക്ടര്‍ മൊഴി നൽകി. മദ്യാസക്തര്‍ക്ക് ഡോക്ടര്‍ നിര്‍ദേശിച്ചാല്‍ മദ്യം നല്‍കുമെന്ന സര്‍ക്കാര്‍ നിലപാടിനെ തുടര്‍ന്ന് തമാശയ്ക്ക് ചെയ്തതാണ്. പുരുഷോത്തമൻ എന്നൊരു രോഗിയില്ല. അബദ്ധം പറ്റിയതാണ്. സുഹൃത്ത് ചതി​ക്കുമെന്ന് കരുതിയില്ല. മാപ്പ് എന്നാണ് ഡോക്ടർ അധികൃതരോട് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button