Latest NewsKeralaNews

അതിഥി തൊഴിലാളികൾ ആശങ്കപ്പെടേണ്ട; പിണറായി വിജയന്‍ സംരക്ഷിക്കുമെന്ന് ബംഗാള്‍ എംപി

അതിഥി തൊഴിലാളികള്‍ കേരളത്തില്‍ സുരക്ഷിതരായിരിക്കുമെന്നും ആശങ്കപ്പെടരുതെന്നും പശ്ചിമ ബംഗാള്‍ എംപി മെഹുവ മോയ്ത്രി. ബംഗാളിയില്‍ റെക്കോഡ് ചെയ്ത സംഭാഷണത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ. വളരെ പ്രയാസമേറിയ ഒരു സമയത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇത് അതിജീവിച്ചേ മതിയാകു. വീട്ടിലേക്ക് തിരിച്ചുപോകുക എന്നത് അസാധ്യമാണ്. എല്ലാവരെയും സംരക്ഷിക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നൽകിയിട്ടുണ്ട്. താമസവും ഭക്ഷണവും ഉറപ്പാക്കും. ഈ സമയത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കുവാന്‍ ചിലര്‍ ശ്രമിക്കും. ദയവ് ചെയ്‌ത്‌ അതിൽ വീഴരുത്. നമ്മള്‍ ഇതും മറികടക്കും എന്നാണ് എംപി മെഹുവ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button