വാഷിംഗ്ടണ്‍: കോവിഡ് വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന വിഖ്യാത അമേരിക്കന്‍ സംഗീതജ്ഞന്‍ ജോ ഡിഫി (61) അന്തരിച്ചു. ‘ഞാനും എന്റെ കുടുംബവും ഇപ്പോള്‍ സ്വകാര്യത ആവശ്യപ്പെടുന്നു.
ഈ പകര്‍ച്ചവ്യാധി സമയത്ത് ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും മുന്‍കരുതലെടുക്കണമെന്നും പൊതുജനങ്ങളെയും എന്റെ ആരാധകരെയും ഓര്‍മ്മിപ്പിക്കുന്നു.’ – ഡിഫി അവസാനമായി കുറിച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ ആരാധകരുടെ അനുശോചന പ്രവാഹമാണ്.
അമേരിക്കയില്‍ കണ്‍ട്രി മ്യൂസിക് എന്നറിയപ്പെടുന്ന ഫോക് സംഗീതത്തിന്റെ തമ്പുരാനായിരുന്നു അന്തരിച്ച ജോ ഡിഫി. കണ്‍ട്രി മ്യൂസിക്കിനെ പോപ്പ് സംഗീതവുമായി സമന്വയിപ്പിച്ച ജോ ഡിഫി, 1990കളില്‍ ലോകമെമ്ബാടുമുള്ള സംഗീതപ്രിയരുടെ ഇഷ്ടതാരമായിരുന്നു. നാടോടിപ്പാട്ടുകളിലൂടെയാണ് സംഗീതരംഗത്തേക്ക് കാലൂന്നിയത്. പിന്നീട് ഹിറ്റ് ചാര്‍ട്ടുകളിലെ സ്ഥിരം സാന്നിദ്ധ്യമായി . ഡിഫിയുടെ ഓള്‍ഡ് ട്രെയിന്‍ എന്ന ആല്‍ബം 1998ല്‍ ഗ്രാമി അവാര്‍ഡ് നേടി. നാല് വിവാഹം കഴിച്ച ജോയ്ക്ക് മൂന്ന് ഭാര്യമാരില്‍ നിന്നായി നാല് മക്കളുണ്ട്.
Post Your Comments