ചണ്ഡീഗഡ്: ഇതര സംസ്ഥാന തൊഴിലാളികളുടെ കൂട്ടപ്പലായനം തടയാനായി സംസ്‌ഥാനത്തെ വ്യവസായ ശാലകളും ഇഷ്‌ടിക ഫാക്‌ടറികളും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ദേശിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ്. സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുവേണം ഫാക്‌ടറികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ എന്നും അദ്ദേഹം നിർദ്ദേശം നൽകി.
തൊഴിലാളികള്‍ക്കു ഫാക്‌ടറി ഉടമകള്‍ താമസസ്‌ഥലവും ഭക്ഷണവും നല്‍കണം. സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കണമെന്നും സോപ്പും വെള്ളവും സാനിറ്റൈസറും അടക്കമുള്ളവ തൊഴിലാളികള്‍ക്ക് സൗജന്യമായി നല്‍കണമെന്നും മുഖ്യമന്ത്രി അമരീന്ദർ സിംഗ് നിര്‍ദ്ദേശിച്ചു.
Post Your Comments