ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബിലെ പരിപാടിക്ക് ആളില്ലായിരുന്നുവെന്നും അതുകൊണ്ടാണ് പ്രധാനമന്ത്രി പരിപാടി റദ്ദാക്കി മടങ്ങിയതെന്നുമുളള കോൺഗ്രസ് നേതാക്കളുടെ ആരോപണം പൊളിഞ്ഞു. പ്രധാനമന്ത്രി എത്താനിരുന്ന വേദിയിൽ അദ്ദേഹത്തിന്റെ കട്ടൗട്ടുകളും ബിജെപി പതാകകളുമായി നിറഞ്ഞ സദസിന്റെ വീഡിയോ പുറത്തുവന്നു. ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം അമിത് മാൾവിയ ആണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
ചീഫ് സെക്രട്ടറിയും ഡിജിപിയും സാധാരണ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ഭാഗമാകേണ്ടതാണെന്നും എന്നാൽ ഇവിടെ അതുണ്ടായിട്ടില്ലെന്നും അമിത് മാൾവിയ പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിലുണ്ടായ സുരക്ഷാവീഴ്ചയിൽ പഞ്ചാബ് മുഖ്യമന്ത്രി വീണ്ടും വീണ്ടും കളവ് പറയുകയാണെന്ന് അമിത് മാൾവിയ പറഞ്ഞു.
പ്രധാനമന്ത്രിയുടെ റാലിക്ക് ആളുകൾ കുറവായിരുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത്ത് ഛന്നി ഉൾപ്പെടെയുളള കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. റാലിയിൽ പങ്കെടുക്കാൻ 700 പേർ മാത്രമാണ് എത്തിയതെന്നായിരുന്നു ഛന്നിയുടെ ആരോപണം. യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ബിവി ശ്രീനിവാസ് ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങൾ പങ്കുവെച്ചതും കോൺഗ്രസും ഒരു വിഭാഗം മാദ്ധ്യമങ്ങളും ഏറ്റുപിടിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് അമിത് മാൾവിയ വീഡിയോ പങ്കുവെച്ചത്.
ഹുസൈനിവാലയിൽ രക്തസാക്ഷി സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കാനും ഫിറോസ്പൂരിൽ റാലിയിൽ പങ്കെടുക്കാൻ പോകുന്നതിനുമിടെയാണ് കാർഷിക നിയമങ്ങളുടെ പേരിൽ പ്രതിഷേധിക്കുന്നവർ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞത്. ഫ്‌ളൈ ഓവറിൽ 20 മിനിറ്റോളം പ്രധാനമന്ത്രിക്ക് കാത്തുനിൽക്കേണ്ടി വന്നു. പിന്നീടാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉപദേശം കണക്കിലെടുത്ത് അദ്ദേഹം റാലി ഒഴിവാക്കി മടങ്ങിയത്.
Punjab CM Channi has tied himself in knots.
First he said 700 people turned up for the rally… Then he said it was kudarti, later he said he was trying to ensure no blockade till 3am…
The CS and DGP are part of PM’s cavalcade but in this case, they weren’t…
Lies and more lies. pic.twitter.com/g8EnyWVj5I— Amit Malviya (@amitmalviya) January 5, 2022
Post Your Comments