Latest NewsNewsIndia

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 100 കോടി രൂപ നല്‍കുമെന്ന് അദാനി ഗ്രൂപ്പ്

ന്യൂഡല്‍ഹി: കോവിഡ് 19 നേരിടാനുള്ള പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 100 കോടി രൂപ നല്‍കുമെന്ന് അറിയിച്ച് അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പ്‌ചെയര്‍മാന്‍ ഗൗതം അദാനിയാണ് ഇക്കാര്യം അറിയിച്ചത്. ‘കോവിഡ്-19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തിനായി പ്രധാനമന്ത്രി കെയറിലേക്ക് അദാനി ഫൗണ്ടേഷന്‍ ഈ മണിക്കൂറില്‍ 100 കോടി നല്‍കാന്‍ സന്നദ്ധമാണ്’ എന്ന് ട്വിറ്ററിലൂടെ അദ്ദേഹം പ്രഖ്യാപിച്ചു. ഈ പരീക്ഷണ ഘട്ടത്തില്‍ സര്‍ക്കാരിനേയും സഹപൗരന്‍മാരേയും പിന്തുണക്കുന്നതിനായി കൂടുതല്‍ വിഭവങ്ങള്‍ സംഭാവന ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Read also: അതിഥി തൊഴിലാളികള്‍ക്കായി ട്രെയിന്‍ ഏര്‍പ്പെടുത്തിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് പിടിയിലായത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ

ടാറ്റ ഗ്രൂപ്പ്, റിലയന്‍സ് ഇന്‍സ്ട്രീസ് തുടങ്ങിയവരും നേരത്തെ സംഭാവന പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം രത്തന്‍ ടാറ്റ 1,500 കോടിയാണ് പ്രധാനന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. 5 കോടി രൂപയുടെ സംഭാവനയാണ് റിലയൻസ് നൽകുമെന്ന് അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button