KeralaLatest NewsNews

സംസ്ഥാനത്ത് 32 പേര്‍ക്ക് കൂടി കോവിഡ്-19: 15 പേര്‍ക്ക് പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം•സംസ്ഥാനത്ത് തിങ്കളാഴ്ച 32 പേര്‍ക്ക് കൂടി കോവിഡ് 19 ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ 17 പേര്‍ വിദേശത്ത് നിന്നും എത്തിയതാണ്. 15 പേര്‍ക്ക് രോഗ ബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. കസര്‍ഗോഡ്‌ 17 പേര്‍ക്കും കണ്ണൂരില്‍ 11 പേര്‍ക്കും വയനാട്ടിലും ഇടുക്കിയിലും രണ്ട് പേര്‍ക്ക് വീതവുമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 213 ആയി. 126 പേരെ നിന്ന് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

നിലവിൽ 1,57,283 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 1,56,660 പേർ വീടുകളിലും 623 പേർ ആശുപത്രികളിലുമാണ്. ഇന്നലെ മാത്രം 126 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6991 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 6034 എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button