Latest NewsKeralaNews

കോവിഡ് 19 നെ പ്രതിരോധിയ്ക്കാന്‍ ഇന്ത്യയ്ക്ക് അമേരിക്കയുടെ ധനസഹായം

വാഷിംഗ്ടണ്‍: രാജ്യത്ത് കോവിഡ്-19 വ്യാപിയ്ക്കുമ്പോള്‍ അതിനെ പ്രതിരോധിയ്ക്കാനായി ഇന്ത്യയ്ക്ക് മേരിക്കയുടെ ധനസഹായം. കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ പടര്‍ന്ന അമേരിക്കയാണ് ഇന്ത്യ ഉള്‍പ്പെടെ 64 രാജ്യങ്ങള്‍ക്ക് രോഗത്തിനെതിരെ പോരാടാന്‍ 174 ദശലക്ഷം ഡോളര്‍ ( 1300 കോടി രൂപ ) സഹായം പ്രഖ്യാപിച്ചത്. ഇതില്‍ 29 ലക്ഷം ഡോളര്‍ ഇന്ത്യയ്ക്കാണ്. കഴിഞ്ഞ മാസം അനുവദിച്ച പത്ത് കോടി ഡോളറിന് പുറമേയാണിത്.

Read Also : കോവിഡിലും തളരാതെ ഇന്ത്യ : രാജ്യത്തെ ജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊറോണ മഹാമാരി പടരാന്‍ ഏറ്റവും സാദ്ധ്യതയുള്ള രാജ്യങ്ങള്‍ക്കാണ് അമേരിക്ക സഹായം പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് വൈറസ് പരിശോധനാ ലാബുകള്‍ സ്ഥാപിക്കാനും രോഗ നിര്‍ണയവും നിരീക്ഷണവും കൂടുതല്‍ ഫലപ്രദമാക്കാനും സാങ്കേതിക വിദഗ്ദ്ധരുടെ പരിശീലനത്തിനും മറ്റമാണ് ധനസഹായം അനുവദിച്ചത്. ഇന്ത്യയ്ക്ക് കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ ഏകദേശം 300കോടി ഡോളറാണ് ( ഇന്നത്തെ നിരക്കില്‍ 21,000 കോടി രൂപ ആരോഗ്യ പാലനത്തിനായി അമേരിക്ക അനുവദിച്ചത്. ശ്രീലങ്ക ( 13 ലക്ഷം ഡോളര്‍),നേപ്പാള്‍ ( 18 ലക്ഷം ഡോളര്‍ ),ബംഗ്ലാദേശ് ( 34 ലക്ഷം ഡോളര്‍), അഫ്ഗാനിസ്ഥാന്‍ ( 50ലക്ഷം ഡോളര്‍ ) എന്നീ രാജ്യങ്ങള്‍ക്കും അമേരിക്കന്‍ സഹായം കിട്ടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button