
കൊല്ലം : വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കിലെത്തി വനിതാ പോലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ യുവ നേതാവ് പിടിയിൽ. കൊല്ലം ഓച്ചിറയിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് ആയ താമരക്കുളം കണ്ണനാംകുഴി സ്വദേശിയെ ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കൊടിക്കുന്നിൽ സുരേഷ് എം.പി യുടെ പി എ ആണെന്നും തന്നെ തടഞ്ഞാൽ പ്രശ്‌നം ഗുരുതരമാകുമെന്നും ഇയാൾ ഭീഷണി മുഴക്കിയിരുന്നു.
Also read : കൊവിഡ് 19 ; നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 61 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു
ശനിയാഴ്ച രാവിലെ ജില്ലാ അതിർത്തിയായ ഓച്ചിറയിൽ ആയിരുന്നു സംഭവം. വാഹനത്തിൽ എവിടെ പോകുന്നുവെന്നും, അതിനുള്ള രേഖകൾ നല്കണമെന്നും പോലീസ് ആവശ്യപ്പെട്ടതോടെ പ്രശ്നങ്ങൾക്ക് തുടക്കമായി. ഫോണിൽ ആരെയോ ബന്ധപ്പെട്ട ശേഷം ഫോൺ സിഐയ്ക്ക് കൊടുക്കാൻ ശ്രമിച്ചെങ്കിലും പോലീസ് വഴങ്ങിയില്ല. തുടർന്ന് ബലം പ്രയോഗിച്ച് ഇയാളെ ഓച്ചിറ സ്റ്റേഷനിലേക്ക് കൊണ്ട് വന്നു. എന്നാൽ അവിടെയും ഇയാൾ പോലീസുമായി വാക്കേറ്റമുണ്ടാക്കി. തുടർന്ന് നെഞ്ച് വേദന അനുഭവപ്പെട്ടെന്നു പറഞ്ഞതോടെ പോലീസ് ആശുപത്രിയിൽ എത്തിച്ചു തുടർന്ന് രണ്ടു പേര് ജാമ്യത്തിൽ ഉച്ചയ്ക്ക് ഒരുമണിയോടെ ഇയാളെ വിട്ടയച്ചു
Post Your Comments