ജിദ്ദ: ലോകം മുഴുവന്‍ കോവിഡ് ഭീതിയിലായിരിയ്ക്കെ സൗദിയ്ക്ക് നേരെ മിസൈല്‍ ആക്രമണം. യമനിലെ ഹൂതി വിമതരാണ് സൗദിയ്ക്ക് നേരേ മിസൈല്‍ ആക്രമണം നടത്തിയതെന്ന് സൗദി സ്ഥിതീകരിച്ചു. ദക്ഷിണ സൗദിയിലെ ജിസാന്‍, തലസ്ഥാനമായ റിയാദ് എന്നിവിടങ്ങളില്‍ വെച്ച് ഹൂതി കളുടെ മിസൈലുകള്‍ തകര്‍ത്ത് വീഴ്ത്തിയതായി സൗദി അധികൃതര്‍ വെളിപ്പെ ടുത്തി. ശനിയാഴ്ച നേരത്തേ ജിസാനില്‍ ഒന്നും പിന്നീട് റിയാദില്‍ രണ്ടും ബാലിസ്റ്റിക് മിസ്സൈലു കളുമാണ് സൗദിയുടെ വ്യോമ പ്രതിരോധ സംവിധാനം നിര്‍വീര്യമാക്കുകയും വീഴ്ത്തുകയും ചെയ്തത്.
ഹൂഥി മിസൈലുകള്‍ സൗദി വ്യോമ പ്രതിരോധം നേരിടുകയും വീഴ്ത്തുകയും ചെയ്ത വന്‍ ശബ്ധ പ്രകമ്ബനം തങ്ങള്‍ അനുഭവിച്ചതായി റിയാദിലെ നിവാസികള്‍ പറഞ്ഞു.
Post Your Comments