ന്യൂയോര്‍ക്ക് : ലോകത്താകമാനം കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 32,000 കവിഞ്ഞു. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം 32,155 പേരാണു മരിച്ചത്. ആകെ രോഗബാധിതര്‍ 6,83,694. രോഗമുക്തി നേടിയവര്‍ 1,46,396 എന്നിങ്ങനെയാണ് കണക്കുകള്‍. സ്‌പെയിനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 838 പേരാണു മരിച്ചത്. സ്‌പെയിനില്‍ ഒരു ദിവസത്തെ ഏറ്റവും വലിയ മരണനിരക്കാണ് ഇത്. ഇതോടെ രാജ്യത്താകെ മരിച്ചവരുടെ എണ്ണം 6,528 ആയി. 78,797 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു.
യൂറോപ്പിലെ ആകെ മരണം 20,000 കടന്നു. ഇറാനില്‍ 123 പേര്‍ മരിച്ചതോടെ മരണസംഖ്യ 2,640 ആയി. 38,309 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ജര്‍മനിയില്‍ ഇതുവരെ 455 പേരാണ് രോഗം ബാധിച്ചു മരിച്ചത്. 58,247 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ക്കു കോവിഡ് സ്ഥിരീകരിച്ച യുഎസില്‍ രോഗികളുടെ എണ്ണം 123,828 ആയി. 2231 പേര്‍ മരിച്ചു.
Post Your Comments