Latest NewsIndiaNews

ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് ഇനി എട്ടിന്റെ പണി വരുന്നു

ന്യൂഡല്‍ഹി•ലോക്ക്ഡൗണ്‍ ലംഘിച്ച് നിര്‍ബാധം ജനങ്ങള്‍ പുറത്തിറങ്ങുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി കേന്ദ്രം.ലോക്ക്ഡൗണ്‍ പാലിക്കാത്തവര്‍ക്കെല്ലാം 14 ദിവസം നിര്‍ബന്ധിത ലോക്ക്ക്വാറന്റൈന്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പല സംസ്ഥാനങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ആളുകള്‍ നിരത്തുകളിലിറങ്ങുന്നത് തുടരുന്നതിനാലാണ് കേന്ദ്രം പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്വന്തം വീടുകളില്‍ വീടുകളില്‍ ആയിരിക്കില്ല ഇവരെ നിരീക്ഷണത്തിലാക്കുക. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരീക്ഷണ കേന്ദ്രങ്ങളിലാകണം ഇവരെ ക്വാറന്റൈന്‍ ചെയ്യേണ്ടതെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button