കൊറോണ വൈറസ് മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് പടരുമെന്ന് റിപ്പോർട്ട്. രോഗം ബാധിച്ച വ്യക്തിയിൽ നിന്ന് പൂച്ചയ്ക്ക് രോഗം പകർന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ബെൽജിയത്തിലാണ് സംഭവം. ഉടമയ്ക്ക് രോഗം ബാധിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് പൂച്ചയ്ക്കും രോഗം പിടിപ്പെട്ടത്. ശ്വസിക്കാൻ ബുദ്ധിമുട്ട് ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ പൂച്ചയിൽ കണ്ടിരുന്നു. പൂച്ചയ്ക്ക് ഇത് ആദ്യമായാണ് കോവിഡ്–19 കണ്ടെത്തുന്നത്. ഗവേഷകർ പൂച്ചയുടെ മലം പരിശോധിച്ചാണ് വൈറസ് കണ്ടെത്തിയതെന്ന് പ്രൊഫസർ സ്റ്റീവൻ വാൻ ഗുച്ച് പറഞ്ഞു.
ഹോങ്കോങ്ങിലെ രണ്ട് നായ്ക്കൾക്ക് നേരത്തെ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു.അതേസമയം, ഒരു നായയ്‌ക്കോ പൂച്ചയ്‌ക്കോ ഏതെങ്കിലും വളർത്തുമൃഗത്തിനോ കോവിഡ്-19 മനുഷ്യർക്ക് പകരാൻ കഴിയുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയും കുറവാണ്. ഇതൊരു ഒറ്റപ്പെട്ട കേസാണെന്നാണ് ഗവേഷകർ പറയുന്നത്.
Post Your Comments