തിരുവനന്തപുരം : കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, നിരീക്ഷണത്തിൽ കഴിയുകയായിരുന്ന സ്വകാര്യ ആംബുലൻസ് ഡ്രൈവർ മരണപ്പെട്ടു. തിരുവനന്തപുരം കാട്ടാക്കട ആമച്ചൽ കുച്ചപുറം നാഞ്ചല്ലൂർ വിഷ്ണുവിലാസത്തിൽ എ.പി.വിഷ്ണു(28)ആണ് മരിച്ചത്. കഴിഞ്ഞ 24 മുതൽ വിഷ്ണു വീട്ടിൽ നിരീക്ഷണത്തിലായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
19ന് വിഷ്ണു മൂന്ന് സഹ പ്രവർത്തകരുമൊത്ത് മുംബൈയിൽ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാൻ പോയിരുന്നു. 23ന് ബെംഗളൂരുവിലേക്കും പോയ ശേഷം 24ന് ആമച്ചൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി റിപ്പോർട്ട് ചെയ്തു. ഇവിടെ നിന്നും ലഭിച്ച നിർദേശം അനുസരിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
Also read : റാപ്പിഡ് ടെസറ്റിന് കേരളത്തിന് കേന്ദ്രസര്‍ക്കാറിന്റെ അനുമതി
ഇന്നലെ രാവിലെ നെഞ്ചു വേദന അനുഭവപ്പെടുന്നതായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ അറിയിച്ചു. ഇതിനുള്ള മരുന്ന് വോളന്റിയർ വശം വീട്ടിലെത്തിച്ചു. എന്നാൽ ഉച്ചയോടെ നെഞ്ചുവേദന കടുത്തതോടെ ഡോക്ടറെ വിവരമറിയിച്ചു.ഇവരുടെ നിർദേശപ്രകാരം ആംബുലൻസിൽ മെഡിക്കൽ കൊളജിലേക്ക് പോകവേ മരണപ്പെടുകയായിരുന്നു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പരിശോധന കഴിഞ്ഞ് മാത്രമേ മൃതദേഹം വിട്ട് നൽകൂ.
Post Your Comments