Latest NewsKeralaNews

മദ്യം ലഭിക്കാതെ വീണ്ടും ആത്മഹത്യ

അഞ്ചരക്കണ്ടി•മദ്യം ലഭിക്കാത്തത്തിന്റെ പേരില്‍ കേരളത്തില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു. അഞ്ചരക്കണ്ടി കണ്ണാടി വെളിച്ചം സ്റ്റേഡിയത്തിനു സമീപം തട്ടാന്റെ വളപ്പില്‍ കെ സി വിജില്‍ (28) ആണ് ഏറ്റവും ഒടുവില്‍ ജീവനൊടുക്കിയത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് രാവിലെ മുതല്‍ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. കാലത്ത് 10 മണിയോടെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. അച്ചന്‍ രാജന്‍, അമ്മ വിലാസിനി.

മദ്യം കിട്ടാത്തതിനെത്തുടര്‍ന്ന് കൊല്ലം സ്വദേശിയെ രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കുണ്ടറ സ്വദേശി സുരേഷ് (38) നെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ കേച്ചേരി തൂവാന്നൂര്‍ കുളങ്ങരയില്‍ സനോജും (37) കരിമുള്‍ പെരിങ്ങാല ചായ്ക്കര സ്വദേശി മുരളിയും (44), മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button