Latest NewsUAENews

യുഎഇയിലെ  ചില മേഖലകളിൽ ഇടിയോട് കൂടിയ കനത്ത   മഴയ്ക്കു സാധ്യത : മുന്നറിയിപ്പ് 

ദുബായ് : യുഎഇയിൽ കാലാവസ്ഥ മുന്നറിയിപ്പ്. ചില മേഖലകളിൽ നാളെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത.  തീരദേശമേഖലകളിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.  . മറ്റിടങ്ങളിൽ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  ചിലയിടങ്ങളിൽ ഇടിയോടു കൂടി കനത്ത മഴ പ്രതീക്ഷിക്കാം. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ചൊവ്വാഴ്ച ആകാശം മേഘാവൃതമാകാനും നേരിയതോതിൽ തണുപ്പു കൂടാനും സാധ്യതയുള്ളതായും അറിയിപ്പിൽ പറയുന്നു.

Also read : ലോക്ക് ഡൗൺ: വീട് എന്ന സങ്കല്പത്തെ കുറിച്ച് സ്വപ്‌നം പോലും കാണാത്ത ചിലർ എങ്ങനെ വീട്ടിലിരിക്കും? കോവിഡ് എന്താണെന്നു പോലും അറിയാത്ത ചില ജീവിതങ്ങൾ തെരുവിൽ

ഒമാനിൽ പൊതുവെ മൂടിയ കാലാവസ്ഥ ആയിരിക്കുമെന്ന്  പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ റിപ്പോർട്ട് ചെയ്യുന്നു.  തീരദേശമേഖലകളിൽ മൂടൽമഞ്ഞിനും കാറ്റിനും സാധ്യത. ജബൽ ഷംസിൽ താപനില 5 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞു.  അൽ സീബ് 20 ഡിഗ്രി സെൽഷ്യസ്, ബുറൈമി 18, നിസ് വ 15 എന്നിങ്ങനെയാണ് യഥാക്രമം  കുറഞ്ഞ താപനില.

shortlink

Related Articles

Post Your Comments

Related Articles


Back to top button