KeralaLatest NewsNews

ലോക്ക് ഡൗൺ: പള്ളിയില്‍ നമസ്കാരം നടത്തിയ രണ്ടുപേര്‍ പിടിയിൽ; കോവിഡ് നിരീക്ഷണത്തിലുളള വ്യക്തിയും നമസ്കാരത്തില്‍ പങ്കെടുത്തു

പാലക്കാട്: ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച്‌ നമസ്കാരം നടത്തിയ രണ്ടുപേര്‍ പൊലീസ് പിടിയിൽ. കരിമ്ബ പാലളം പള്ളിയില്‍ കാരാകുറുശിയില്‍ കോവിഡ് സ്ഥിരീകരിച്ചയാളുടെ ബന്ധുവായ നിരീക്ഷണത്തിലുളള വ്യക്തിയും നമസ്കാരത്തില്‍ പങ്കെടുത്തു. ഇവരോടൊപ്പമുണ്ടായിരുന്ന കണ്ടാല്‍ അറിയാവുന്ന പത്തുപേര്‍ക്കെതിരെ കേസെടുത്തതായി കല്ലടിക്കോട് പൊലീസ് അറിയിച്ചു.

മലപ്പുറം വളാഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കേണ്ട വ്യക്തിയാണ് കരിമ്ബയിലെ ഭാര്യ വീട്ടിലെത്തിയത്. ഇതിന് പിന്നാലെയാണ് പളളിയില്‍ നമസ്കാരത്തില്‍ പങ്കെടുത്തത്. ഇദ്ദേഹത്തിനെതിരെ രണ്ട് കേസുകള്‍ എടുത്തതായി പൊലീസ് അറിയിച്ചു.

അതേസമയം കേരളത്തില്‍ 39 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 34 പേര്‍ കാസര്‍കോട് ജില്ലയിലാണ്. കണ്ണൂരില്‍ 2 പേര്‍. തൃശൂര്‍, കോഴിക്കോട്, കൊല്ലം ഒരാള്‍ വീതവും ആണ് രോഗികള്‍. കൊല്ലത്തും കോവിഡ് വന്നതോടെ 14 ജില്ലകളിലും രോഗം സ്ഥിരീകരിച്ചു. ആകെ 164 പേര്‍ ‍ചികില്‍സയിലാണ്. 616 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. സ്ഥിതി കൂടുതല്‍ ഗൗരവതരമാണെന്നും ഏതുസാഹചര്യത്തേയും നേരിടാനൊരുങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button