Latest NewsNewsIndia

തമിഴ്നാട്ടില്‍ രണ്ടു പേർക്ക് കൂടി കോവിഡ്; രോഗം സ്ഥിരീകരിച്ചവരില്‍ മലയാളി ഡോക്ടറും

ചെന്നൈ: തമിഴ്നാട്ടില്‍ രണ്ടു പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. പുതിയ കണക്കുകൾ പ്രകാരം 40 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. അതേസമയം, ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചവരില്‍ ഒരു മലയാളി ഡോക്ടറും ഉൾപ്പെടും. റെയില്‍വേ ആശുപത്രിയിലെ ഡോക്ടറാണ് ഇദ്ദേഹം. ഡോക്ടറുടെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കോട്ടയം സ്വദേശിയായ ഇദ്ദേഹം ജോലി ചെയ്തിരുന്ന ആശുപത്രിയിലെ മറ്റ് ഡോക്ടര്‍മാരും ജീവനക്കാരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. കൂടാതെ ഈ മാസം 23 മുതല്‍ 26 വരെ റെയില്‍വേ ആശുപത്രി സന്ദര്‍ശിച്ചവരും നിരീക്ഷണത്തിലാണെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. ഈറോഡ്, പോടനൂര്‍ റെയില്‍വേ ആശുപത്രികളും അടച്ചിരിക്കുകയാണ്.

കൊവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തിൽ തമിഴ്നാട്ടിലെ സേലം, ഈറോഡ് ജില്ലകളില്‍ ഇന്നലെ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. പലചരക്ക് കടകള്‍ ഉള്‍പ്പടെ അടച്ചിടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം. അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ അവശ്യ സാധനങ്ങള്‍ക്ക് പോലും പുറത്തിറങ്ങരുതെന്നാണ് ജനങ്ങളോട് നിര്‍്ദ്ദേശിച്ചിരിക്കുന്നത്. പച്ചക്കറിയും അവശ്യവസ്തുക്കളും വീട്ടില്‍ എത്തിച്ചുനല്‍കുമെന്നും ജില്ലാ ഭരണകൂടം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button