KeralaLatest NewsIndia

ബീഹാര്‍ തൊഴിലാളികള്‍ കേരളത്തില്‍ മൂന്ന് ദിവസമായി പട്ടിണിയിലെന്ന് വി മുരളീധരന്റെ ശ്രദ്ധയിൽ പെടുത്തി നിതീഷ് കുമാർ: ഉടനടി സഹായം എത്തിച്ചു

നിതീഷ് കുമാർ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ ബന്ധപ്പെടുകയായിരുന്നു.

കുറ്റ്യാടി: മൂന്ന് ദിവസമായി പട്ടിണിയിലായ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കേന്ദ്രമന്ത്രി വി മുരളീധരന്റെ ഇടപെടലിൽ സേവാഭാരതിയുടെ സഹായം. കുറ്റ്യാടി വളയന്നൂരിലുള്ള ലോഡ്ജില്‍ കഴിയുന്ന ബീഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 197 തൊഴിലാളികളാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ തങ്ങളുടെ ദുരവസ്ഥ അറിയിച്ചത്. തുടർന്ന് നിതീഷ് കുമാർ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ ബന്ധപ്പെടുകയായിരുന്നു.

മുരളീധരന്‍ കുറ്റ്യാടിയിലെ സേവാഭാരതി പ്രവര്‍ത്തകരെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് മൂന്ന് ദിവസമായി പട്ടിണിയിലായ തൊഴിലാളികള്‍ക്ക് സേവാഭാരതി ഭക്ഷണസാധനങ്ങള്‍ എത്തിച്ച്‌ നല്‍കിയത്.കുറ്റ്യാടി കുഞ്ഞുമഠം ക്ഷേത്രത്തില്‍ നിന്നാണ് ഇവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ നല്‍കിയത്. എം.പി. സുകുമാരന്‍ ഭക്ഷണ സാധനങ്ങള്‍ കൈമാറി.

എട്ടു സംസ്‌ഥാനങ്ങള്‍ക്കായി 5,751 കോടി സഹായധനം അനുവദിച്ച് കേന്ദ്രം

എം.പി. രാജന്‍, യു.കെ. അര്‍ജുനന്‍ എന്നിവരാണ് തൊഴിലാളികളെ ബന്ധപ്പെട്ടത്. ഇവര്‍ക്കാവശ്യമായ ഭക്ഷണ സാധനങ്ങള്‍ തുടര്‍ന്നും നല്‍കുന്നതിന് സജ്ജികരണങ്ങള്‍ ഒരുക്കുമെന്ന് എം.പി. സുകുമാരനും യു.കെ. അര്‍ജുനനും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button