Latest NewsKeralaIndia

മരണങ്ങൾ കൂടുന്ന സാഹചര്യത്തിൽ ഡോക്ടറുടെ കുറിപ്പടിയുമായി വന്നാല്‍ മദ്യം വാങ്ങാമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

തിരുവനന്തപുരം: മദ്യം ഒരാളുടെ ജീവന് ഭീഷണി ഉണ്ടാകുന്നുവെങ്കില്‍ ഡോക്ടറുടെ കുറിപ്പടി പ്രകാരം എക്‌സൈസ് വിശദമായി പരിശോധിച്ച്‌ ചെറിയ അളവില്‍ മദ്യം നല്‍കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി. എന്നാൽ എല്ലാവര്‍ക്കും മദ്യം നല്‍കുന്ന പ്രശ്‌നമില്ലെന്നും, ഇത് പ്രായോഗികമായി എങ്ങനെ നടപ്പാക്കാമെന്ന കാര്യത്തില്‍ വിശദമായ പരിശോധനയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.മദ്യത്തിന്റെ അമിതാസക്തി ഉള്ളവരില്‍ ചിലര്‍ മദ്യം കിട്ടാത്തതിനാല്‍ ആത്മഹത്യ ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

ലോക്ക് ഡൗണ്‍ നിലവില്‍ വന്ന് മൂന്നാം ദിവസം കേരളത്തില്‍ മൂന്ന് പേരാണ് മദ്യം കിട്ടാത്തത് മൂലമുള്ള മാനസികപ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ മറ്റെല്ലാ വ്യാപാരങ്ങളും നിര്‍ത്തിവച്ചിരുന്നുവെങ്കിലും മദ്യവില്‍പന തടഞ്ഞിട്ടില്ലായിരുന്നു.വ്യാപക വിമര്‍ശനങ്ങളും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണും കണക്കിലെടുത്ത് മദ്യവില്‍പന നിര്‍ത്തി വച്ച തീരുമാനം സര്‍ക്കാരിനെ പ്രതിസന്ധിയിലേക്ക് നയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

കൂട്ടപലായനം, ഡല്‍ഹിയില്‍ നിന്ന് ആരും പോകേണ്ടെന്ന് കെജരിവാള്‍

സ്ഥിരമായി മദ്യപിക്കുന്ന ആളുകള്‍ക്ക് പെട്ടെന്ന് മദ്യം കിട്ടാതെ വരുമ്ബോള്‍ ഉണ്ടാവുന്ന ആല്‍ക്കഹോള്‍ വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രോം എന്ന മാനസികാവസ്ഥയാണ് ആത്മഹത്യകളിലേക്ക് നയിക്കുന്നതെന്ന അഭിപ്രായം ഇപ്പോള്‍ ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button