Latest NewsKeralaInternational

ഗുരുദ്വാരയില്‍ മലയാളി ഭീകരൻ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് അച്ഛന്റെ കണ്മുന്നില്‍വെച്ച്‌

ഗുരുദ്വാരയ്ക്ക് സമീപത്തേക്ക് ആദ്യം എത്തിയതും അല്‍ ഹിന്ദി തന്നെയായിരുന്നു.

ന്യൂഡല്‍ഹി: സിഖ് ഗുരുദ്വാരക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മലയാളി ഭീകരന്റെ ഞെട്ടിക്കുന്ന പങ്കിന് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. ഗുരുദ്വാരയില്‍ മൂന്ന് വയസു മാത്രം പ്രായമുള്ള കുഞ്ഞിനേയും അബു ഖാലിദ് അല്‍ ഹിന്ദി കൊലപ്പെടുത്തി. സ്വന്തം അച്ഛന്റെ കണ്മുന്നില്‍ വെച്ചാണ് അബു ഖാലിദ് അല്‍ ഹിന്ദി എന്ന മലയാളി ഭീകരന്‍ പിഞ്ചോമനയെ കൊലപ്പെടുത്തിയത്. ഗുരുദ്വാരയ്ക്ക് സമീപത്തേക്ക് ആദ്യം എത്തിയതും അല്‍ ഹിന്ദി തന്നെയായിരുന്നു.

ദൃക്സാക്ഷികളുടെ വിവരണത്തില്‍ നിന്ന് കിട്ടുന്ന സൂചനകള്‍ അനുസരിച്ച്‌ ഐഎസ് പുറത്ത് വിട്ട ചിത്രത്തിലെ ഭീകരന്‍ ആയ അബുഖാലിദ് തന്നെയാണ് പിഞ്ചു കുഞ്ഞിനെ വെടിവെച്ചത്.കാസര്‍കോഡ് പടന്ന സാഹില്‍ മഹലില്‍ വി.കെ.ടി മഹമൂദിന്റെ മകന്‍ മൊഹമ്മദ് സാജിദ് കുതിരുമ്മലാണ് ആക്രമണം നടത്തിയ സംഘത്തിലുള്ളതായി കരുതപ്പെടുന്നത്.ആക്രമത്തില്‍ ഹരീന്ദര്‍ സിംഗ് ഖല്‍സ എന്നയാള്‍ക്ക് തന്റെ അമ്മ, ഭാര്യ, മകള്‍ എന്നിവര്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴ് പേരെയാണ് നഷ്ടമായത്.

കാബൂള്‍ ഗുരുദ്വാരയ്ക്കു നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ മലയാളി ഭീകരൻ : ഞെട്ടിക്കുന്ന വിവരങ്ങൾ

ഗുരുദ്വാരയിലേക്ക് ആദ്യം ബോംബെറിഞ്ഞ ശേഷം ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സിഖ് ഗുരുദ്വാരയ്ക്ക് നേരേ നടന്ന ആക്രമണത്തില്‍ 25 പേരാണ് കൊല്ലപ്പെട്ടത്. എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാസർഗോഡ് സ്വദേശിയാണ് അബുഖാലിദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button