കൊൽക്കത്ത : പിഞ്ച് കുഞ്ഞുൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിൽ മാതാപിതാക്കൾക്കും മൂന്ന് കുട്ടികൾക്കുമാണ് കൊവിഡ് ബാധിച്ചത്. . മാതാവിന് 27 വയസും പിതാവിന് 45ഉം. ദമ്പതികളുടെ മറ്റ് രണ്ട് കുട്ടികൾക്ക് ആറും 11 ഉം വയസുമാണ് പ്രായം. യുകെയിൽനിന്നും അടുത്തിടെ വന്ന ആളുമായുള്ള സമ്പർക്കത്തിലൂടെ യുവതിക്ക് രോഗം ബാധിക്കുകയും കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് പകരുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതോടെ പശ്ചിമ ബംഗാളിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 15ആയി.
അതേസമയം കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള പശ്ചിമ ബംഗാളിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി മമത ബാനർജിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മമത ബാനർജിയെ ഫോണിൽ ഫോണിൽ വിളിച്ചാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്. ലോക്ക്ഡൗൺ സമയത്ത് ജനങ്ങൾക്ക് നേരിട്ട് സഹായമെത്തിക്കാൻ സർക്കാർ സ്വീകരിച്ച നടപടികളെയും പ്രശംസിച്ച. പ്രധാനമന്ത്രി കൊവിഡ് 19 വ്യാപനത്തിന്റെ നിലവിലെ സ്ഥിതിയും ചോദിച്ചറിഞ്ഞു. പത്ത് മിനിറ്റോളം ഇരുനേതാക്കളും സംസാരിച്ചുവെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രിക്ക് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും മമതയെ വിളിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു
Post Your Comments