Latest NewsUSANews

അമേരിക്കയിൽ കോവിഡ് പടർന്നു പിടിക്കുന്നു; അടച്ചിട്ടിരിക്കുന്ന വാഹന നിർമ്മാണ കമ്പനികൾ വെന്റിലേറ്ററുകള്‍ നിർമ്മിക്കട്ടെ;- ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയിൽ കോവിഡ് രോഗം പടർന്നു പിടിക്കുമ്പോൾ വാഹന നിർമ്മാണ കമ്പനികളോട് വെന്റിലേറ്ററുകള്‍ നിർമ്മിക്കാൻ ആവശ്യപ്പെട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജനറല്‍ മോട്ടോഴ്‌സ് നിങ്ങളുടെ ഓഹിയോയിലെ നിര്‍മ്മാണ ശാല എന്തിനാ വെറുതേ ഇട്ടിരിക്കുന്നത്. അല്ലെങ്കില്‍ ഉടന്‍ വെന്റിലേറ്ററുകളുണ്ടാക്കി ആയിരക്കണക്കിന് രോഗികളെ രക്ഷിക്കാന്‍ ശ്രമിച്ചുകൂടെ. ഫോര്‍ഡും വേഗം വെന്റിലേ റ്ററുകളുണ്ടാക്കൂ..വേഗം…വേഗം..’ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെയാണ് രൂക്ഷമായി പ്രതികരിച്ചത്.

നിലവില്‍ ഒരു ലക്ഷത്തിനാലായിരം പേര്‍ക്കാണ് അമേരിക്കയില്‍ രോഗം ബാധിച്ചിരിക്കുന്നത്. 1700 പേര്‍ മരിച്ചതായും വാഷിംഗ്ടണ്‍ വൃത്തങ്ങളറിയിച്ചു. ഇന്നലെ സെനറ്റ് അംഗീകാരം നല്‍കിയ 2ലക്ഷം കോടിയുടെ ദേശീയ ദുരിതാശ്വാസ തുക യുടെ ശുപാര്‍ശ ഒപ്പിട്ടതിനു ശേഷമാണ് ട്രംപിന്റെ വക ജനറല്‍ മോട്ടോഴ്‌സിനെയും ഫോര്‍ഡിനേയും ചീത്തവിളിച്ചത്.

ALSO READ: പാക്കിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാന് കോവിഡ് ?

ആരോഗ്യ മേഖലകൾക്കാവശ്യമായ സാധനങ്ങള്‍ക്കായി പ്രതിരോധവകുപ്പിനെ ക്രമീകരിക്കാനുള്ള ആദ്യതീരുമാനം ട്രംപ് വേണ്ടന്ന് വച്ചു. പകരം എല്ലാ വ്യവസായ ശാലകളോടും ചികിത്സകള്‍ക്കായുള്ള ഉപകരണങ്ങളും പ്രതിരോധ ഉപകരണങ്ങളും നിര്‍മ്മിക്കാന്‍ അടിയന്തിര നിര്‍ദ്ദേശം ട്രംപ് നല്‍കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button