
പത്തനംതിട്ട: ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളുടെ കോവിഡ് ഭേദമായി. പത്തനംതിട്ട കലക്ടർ പി.ബി.നൂഹ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ ചെങ്ങളം സ്വദേശിയും ഭാര്യയും ഡിസ്ചാർജായി. ഇതോടെ നിലവിൽ 165 പേരാണ് കേരളത്തിൽ രോഗബാധിതരായുള്ളത്.
Read also: ദീര്‍ഘനാളത്തെ ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ ചൈനയില്‍ ജനങ്ങളും പോലീസും തമ്മില്‍ സംഘർഷം
ആകെ 1,34,370 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,33,750പേർ വീടുകളിലും 620 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 148 പേരെ ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6067 സാംപിൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 5276 ഫലങ്ങൾ നെഗറ്റീവാണ്.
Post Your Comments