സാവോ പോളോ: രാജ്യത്ത് കൊറോണ വ്യാപനം തുടരുന്നതിനിടയിൽ സമ്ബദ് ഘടനയെ സംരക്ഷിക്കുന്നതാണ് പ്രധാനമെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ജെയില്‍ ബൊല്‍സൊണാരോ.
അപകട മരണങ്ങളുണ്ടാകുമെന്ന് കരുതി ആരും കാര്‍ ഫാക്ടറികള്‍ അടച്ചു പൂട്ടാറില്ലെന്നും ചിലര്‍ മരിച്ചു വീഴുന്നത് സ്വാഭാവികമാണെന്നും ബ്രസീലിയന്‍ പ്രസിഡന്റ് പറഞ്ഞു.
രാജ്യത്ത് സാമൂഹിക വിലക്കേര്‍പ്പെടുത്തുന്നതിന് പകരം സമ്ബദ്ഘടനയെ സംരക്ഷിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് ഗവര്‍ണ്ണര്‍മാര്‍ വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രസിഡന്റ് ചിലര്‍ മരിച്ചുവീഴും എന്ന തരത്തില്‍ പ്രസ്താവന നടത്തിയത്.
സാവോ പോളോയിലെ മരണനിരക്കില്‍ തനിക്ക് സംശയമുണ്ടെന്നും സ്റ്റേറ്റ് ഗവര്‍ണര്‍മാര്‍ രാഷ്ട്രീയലാഭത്തിനു വേണ്ടി തെറ്റായ കണക്കുകളാണ് പുറത്തു വിടുന്നതെന്നും പ്രസിഡന്റ് ജെയിര്‍ ബൊല്‍സണാരോ ആരോപിച്ചിരുന്നു “ട്രാഫിക് മരണങ്ങള് ഉണ്ടാകുമെന്ന് കരുതി നിങ്ങള്‍ക്ക് കാര്‍ഫാക്ടറി അടച്ചു പൂട്ടാനാവില്ല. എന്നോട് ക്ഷമിക്കണം, ചിലയാളുകള്‍ മരിക്കും, അതാണ് ജീവിതമെന്ന് പറയുന്നത്”, കഴിഞ്ഞ ദിവസം ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ ബൊല്‍സനാരോ പറഞ്ഞതാണിത്.
ബ്രസീലിന്റെ സമ്ബദ്ഘടനയുടെ നട്ടെല്ലാണ് സാവോ പോളോ. അവിടെ മരണ സംഖ്യ വളരെ കൂടുതലാണ്. 1223 പേരാണ് ഇവിടെ രോഗബാധിതരായുള്ളത്. രാജ്യത്തെ 26 ഗവര്‍ണര്‍മാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് വിപണികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. മാത്രമല്ല ഇതുവരെ 68 പേര് മരിക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് പ്രസിഡന്റ് ഇത്തരത്തില്‍ പ്രതികരിച്ചത്.
ALSO READ: അതിര്‍ത്തി തുറക്കുന്ന കാര്യത്തിൽ നിലപാട് വീണ്ടും വ്യക്തമാക്കി കര്‍ണാടക
രാജ്യത്ത് വിവിധ ഗവര്‍ണര്‍മാര്‍ സ്വീകരിച്ച് കര്‍ശന നിയന്ത്രണങ്ങളെ പരിഹസിച്ച് “ബ്രസിലിനെ തടയാനാവില്ല” എന്ന തരത്തിലുള്ള കാമ്ബയിനുകളെ പ്രസിഡന്റ് പ്രോത്സാഹിപ്പിക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
Post Your Comments