എസ്.പി യതീഷ് ചന്ദ്രയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് നിരത്തിലിറങ്ങിയവരെ ഏത്തമിടീപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് വിമർശനം. കേരളത്തിന്റെ പൊതുവായ രീതിക്ക് നിരക്കാത്ത നടപടിയാണിതെന്നും ഇനി ആവർത്തിക്കരുതെന്നും അദ്ദേഹം അറിയിച്ചു. യതീഷ് ചന്ദ്രയുടെ നടപടി ഗൗരവമുള്ളതുകൊണ്ട് സംഭവത്തിൽ റിപ്പോർട്ട് തേടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read also: മദ്യാസക്തി ഉള്ളവർക്ക് ഡോക്ടറുടെ നിർദേശപ്രകാരം മദ്യം ലഭ്യമാക്കും
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. പട്രോളിങ്ങിനിടെ കടയ്ക്കു മുന്നില്‍ ആളുകള്‍ കൂട്ടംകൂടിയത് ശ്രദ്ധയിൽപെട്ടതോടെയാണ് യതീഷ് ചന്ദ്ര നടപടിയെടുത്തത്. ഇവരില്‍ ചിലര്‍ ഓടിരക്ഷപ്പെട്ടു. ബാക്കിയുണ്ടായിരുന്നവരെയാണ് ഏത്തമിടീപ്പിച്ചത്.
Post Your Comments