Latest NewsKeralaNews

രോഗിയായ അദ്ദേഹത്തെ രാഷ്ട്രീയ വിരോധത്തിൽ സൈബർ ലിഞ്ചിംഗിന് എറിഞ്ഞു കൊടുക്കുന്ന മുഖ്യമന്ത്രിയുടെ നടപടി ഹീനം; രാഷ്ട്രീയം പറയേണ്ട സമയമല്ലെന്ന് മുഖ്യമന്ത്രി കൂടി തിരിച്ചറിയണമെന്ന് വിടി ബൽറാം

ഉത്തരവാദിത്തമുള്ള ഒരു പൗരൻ പുലർത്തേണ്ട എല്ലാ ജാഗ്രതയും ഇടുക്കിയിലെ പൊതുപ്രവർത്തകന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്ന് വിടി ബൽറാം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മനപൂർവ്വമായ ഒരു വീഴ്ചയും അദ്ദേഹത്തിൽ നിന്നുണ്ടായതായി കാണുന്നില്ല. എന്നിട്ടും രോഗിയായ അദ്ദേഹത്തെ രാഷ്ട്രീയ വിരോധത്താൽ കുറ്റപ്പെടുത്തി സൈബർ ലിഞ്ചിംഗിന് എറിഞ്ഞു കൊടുക്കുന്ന സംസ്ഥാന മുഖ്യമന്ത്രിയുടെ നടപടി ഹീനവും ഇരിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതുമാണ്. ഇതേ സമയത്ത് തന്നെയാണ് മാർച്ച് 6 ന് വിദേശയാത്ര കഴിഞ്ഞു വന്ന സംസ്ഥാന ഡിജിപിയും മറ്റും കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ച് വ്യാപകമായി ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തിരുന്നത് എന്നതും മുഖ്യമന്ത്രിക്ക് അറിയാത്തതല്ലെന്നും വിടി ബൽറാം പറയുന്നു.

Read also: ഞാനുമായി അടുത്ത് ഇടപഴകിയിട്ടുള്ളവരോ സംസാരിക്കുകയോ ചെയ്തിട്ടുള്ളവർ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടണം; മ​റ്റു​ള്ള​വ​രോ​ട് ഇ​ട​പ​ഴ​കി​യ​തി​ല്‍ ദു​ഖ​മു​ണ്ടെ​ന്ന് ഇ​ടു​ക്കി​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച പൊതുപ്രവർത്തകൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഉത്തരവാദിത്തമുള്ള ഒരു പൗരൻ പുലർത്തേണ്ട എല്ലാ ജാഗ്രതയും ഇടുക്കിയിലെ ആ പൊതുപ്രവർത്തകൻ്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ട്. അദ്ദേഹമോ അടുത്ത ബന്ധുക്കളിലാരുമോ വിദേശയാത്ര ചെയ്തിട്ടില്ല. രോഗലക്ഷണങ്ങളോ സംശയിക്കത്തക്ക മറ്റ് സാഹചര്യങ്ങളോ അദ്ദേഹത്തിനില്ല. മനപൂർവ്വമായ ഒരു വീഴ്ചയും അദ്ദേഹത്തിൽ നിന്നുണ്ടായതായി കാണുന്നില്ല. എന്നിട്ടും രോഗിയായ അദ്ദേഹത്തെ രാഷ്ട്രീയ വിരോധത്താൽ കുറ്റപ്പെടുത്തി സൈബർ ലിഞ്ചിംഗിന് എറിഞ്ഞു കൊടുക്കുന്ന സംസ്ഥാന മുഖ്യമന്ത്രിയുടെ നടപടി ഹീനവും ഇരിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതുമാണ്. ഇതേ സമയത്ത് തന്നെയാണ് മാർച്ച് 6 ന് വിദേശയാത്ര കഴിഞ്ഞു വന്ന സംസ്ഥാന ഡിജിപിയും മറ്റും കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ച് വ്യാപകമായി ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തിരുന്നത് എന്നതും മുഖ്യമന്ത്രിക്ക് അറിയാത്തതല്ല.

രാഷ്ട്രീയം പറയേണ്ട സമയമല്ല ഇത് എന്ന് ആദ്യം തിരിച്ചറിയേണ്ടത് മുഖ്യമന്ത്രി തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button