Latest NewsNewsIndia

‘അമ്മയും ഞാനും പപ്പയെ മിസ് ചെയ്യുന്നില്ല’; ഒരു ചെറിയ പെണ്‍കുട്ടി അവളുടെ അച്ഛന് അയച്ച സന്ദേശം, കാണുക, വീഡിയോ ഷെയർ ചെയ്‌ത്‌ പ്രധാനമന്ത്രി

ന്യൂഡൽഹി:കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ ഒരു പെണ്‍കുട്ടി തന്റെ അച്ഛന് അയച്ച ശബ്ദസന്ദേശം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇതിന്റെ വീഡിയോ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘ഒരു ചെറിയ പെണ്‍കുട്ടി അവളുടെ അച്ഛന് അയച്ച സന്ദേശം, കാണുക’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ”പ്രിയ പപ്പാ.. ഞാനും അമ്മയും പപ്പയെ മിസ് ചെയ്യുന്നില്ല. തിരക്കിട്ട് വീട്ടിലേക്ക് വരേണ്ടതില്ല. ഇപ്പോള്‍ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരുക. ഒരുപക്ഷേ പപ്പ പുറത്തോട്ട് ഇറങ്ങുകയാണെങ്കിൽ കൊറോണ വിജയിക്കും. നമുക്ക് കൊറോണയെ തുരത്തണ്ടേ പപ്പാ”. എന്നിങ്ങനെയാണ് വീഡിയോയിലെ സന്ദേശം.

Read also: ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു; ഹോം ക്വാറന്റൈന്‍ എന്നാല്‍ സ്വന്തം വീട്ടില്‍ പോകുകയാണെന്ന് കരുതി; വിചിത്രവാദങ്ങളുമായി കൊല്ലം സബ് കളക്ടര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button