മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സന്ദീപാനന്ദഗിരി. ശ്രീനാരായണഗുരുവിന്റെ വരികൾ ഉദ്ധരിച്ച് ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അന്നവും വസ്ത്രവും ഞങ്ങൾ ചോദിക്കാതെതന്നെ ഞങ്ങൾക്കുതന്നു ഞങ്ങളെ രക്ഷിച്ച് ധന്യരാക്കുന്ന അവിടുന്ന് ഒരാൾ മാത്രമാണ് ഞങ്ങളുടെ ഈശ്വരൻ.
കാലാതിവർത്തിയായ ശ്രീ നാരായണ ഗുരുദേവൻ സത്യസങ്കല്പനാണ്, അല്ലയോ ഗുരുദേവാ, അവിടുന്നു രചിച്ച ഈ വരികൾ കേരളസർക്കാരിലൂടെ ഞങ്ങളിന്ന് അനുഭവിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
Read also: കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ; എംഎല്‍എ ഫണ്ടില്‍നിന്നും ഒരു കോടി രൂപ അനുവദിച്ച് വിഎസ് അച്യുതാനന്ദൻ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
” അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു തന്നെ ഞങ്ങൾക്കു തമ്പുരാൻ.”
ശ്രീനാരായണ ഗുരുദേവ വിരചിതമായ ദൈവദശകത്തിലെ വരികളാണ് മേലുദ്ധരിച്ചത്.
അന്നവും വസ്ത്രവും ഞങ്ങൾ ചോദിക്കാതെതന്നെ ഞങ്ങൾക്കുതന്നു ഞങ്ങളെ രക്ഷിച്ച് ധന്യരാക്കുന്ന അവിടുന്ന് ഒരാൾ മാത്രമാണ് ഞങ്ങളുടെ ഈശ്വരൻ.
കാലാതിവർത്തിയായ ശ്രീ നാരായണ ഗുരുദേവൻ സത്യസങ്കല്പനാണ്,
അല്ലയോ ഗുരുദേവാ,
അവിടുന്നു രചിച്ച ഈ വരികൾ കേരളസർക്കാരിലൂടെ ഞങ്ങളിന്ന് അനുഭവിക്കുന്നു.
ഈശ്വരൻ എന്ന സംസ്കൃത ശബ്ദത്തിന് ഭരണനിപുണൻ എന്ന് അർത്ഥമെഴുതിയ പാണിനിയുടേയും യാസ്കന്റേയും ചിന്ത അന്വർത്ഥമാകുന്നു ദൈവത്തിന്റെ സ്വന്തം നാടായ ഞങ്ങളുടെ കേരളത്തിൽ.
പ്രിയ മുഖ്യമന്ത്രീ,
അവിടുന്ന് ധന്യനാണ്…
എന്തെന്നാൽ അങ്ങേക്ക് ജന്മം നൽകിയ മാതാവും പിതാവും അങ്ങയിലൂടെ ധന്യരായിതീർന്നിരിക്കുന്നു.
“ധന്യോസി കൃതകൃത്യോസി
പാവിതം തേ കുലം ത്വയാ”
ധന്യനും കൃതകൃത്യനുമായി തീർന്നിരിക്കുന്ന അങ്ങയിലൂടെ മലയാളി സമൂഹം പവിത്രീകരിക്കപ്പെട്ടിരിക്കുന്നു.
ഗുരുദേവ സ്മരണയോടെ…
– സ്വാമി സന്ദീപാനന്ദ ഗിരി –
Post Your Comments