മധുര: കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് കാമുകിയെ കാണാന്‍ പോയപ്പോൾ പൊലീസ് പിടിയിലായി. രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു യുവാവിന്റെ യാത്ര. വിദേശത്തുനിന്നെത്തി ക്വാറന്റീനില്‍ കഴിയുന്ന 24കാരന് ആണ് കാമുകിയെ കാണാനായി പുറത്തിറങ്ങിയത്.
മധുര വിമാനത്താവളത്തിനു സമീപത്തെ ഐസലേഷന്‍ ക്യംപില്‍ കഴിയുന്ന വിജയ് (24) ആണ് കാമുകിയെ കാണാനായി ശിവഗംഗയിലേക്കു പോയത്. ഇയാളെ പിടികൂടി വീണ്ടും ക്യാംപിലെത്തിച്ചു. ദുബായില്‍ ജോലി ചെയ്യുന്ന വിജയ് കഴിഞ്ഞ ദിവസമാണു വിമാന മാര്‍ഗം മധുരയിലെത്തിയത്. അവിടെനിന്നു വിമാനത്താവളത്തിനു സമീപത്തെ ക്വാറന്റീന് ക്യാംപിലേക്കു മാറ്റി.
ക്വാറന്റീനില്‍ നിന്ന് 14 ദിവസം കഴിയാതെ പുറത്തു പോകാന്‍ പാടില്ലെന്നാണു ചട്ടം. ബുധനാഴ്ച വൈകിട്ട് ഇയാളെ കാണാതായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കാമുകിയെ കാണാനായി പുറത്തു പോയത്.
Post Your Comments