ന്യൂഡൽഹി: രാജ്യത്ത് കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര ധനാശ്വാസ പാക്കേജ് സ്വാഗതാർഹമാണെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി. ഇന്നലെയാണ് കേന്ദ്ര ധന മന്ത്രി നിർമ്മല സീതാരാമൻ കോവിഡ് മൂലം രാജ്യത്തുണ്ടായ സാമ്പത്തിക ആഘാതം കുറയ്ക്കാൻ 170000 കോടി രൂപയുടെ ധനാശ്വാസ പാക്കേജ് പ്രഖ്യാപിച്ചത്.
കൊറോണ പ്രതിരോധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തി. ആശ വര്‍ക്കര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, നഴ്‌സുമാര്‍ എന്നിവര്‍ ഈ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ വരും.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം 80 കോടി പാവങ്ങള്‍ക്ക് അഞ്ച് കിലോ അരി അല്ലെങ്കില്‍ ഗോതമ്പ് സൗജന്യമായി നല്‍കും. 20 കോടി സ്ത്രീകള്‍ക്ക് ജന്‍ധന്‍ അക്കൗണ്ടിലൂടെ 500 രൂപ വീതം അടുത്ത മൂന്നു മാസം നല്‍കും.
ALSO READ: ചൈനയെ പിന്തള്ളി അമേരിക്ക; പതിനയ്യായിരത്തിലേറെ പേർക്ക് പുതുതായി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു
മുതിര്‍ന്ന പൗരന്മാര്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിങ്ങനെ മൂന്നുകോടി ആളുകള്‍ക്ക് 1000 രൂപ വീതം അടുത്ത മൂന്നു മാസവും നല്‍കും. രണ്ട് തവണകളായിട്ടായിരിക്കും ഈ പണം അക്കൗണ്ടില്‍ നിക്ഷേപിക്കുക. തുടങ്ങിയവയാണ് കേന്ദ്ര ധനാശ്വാസ പാക്കേജിന്റെ പ്രധാന നേട്ടങ്ങൾ.
Post Your Comments