തിരുവനന്തപുരം: കോവിഡ്-19, കേരളത്തിന്റെ ചികിത്സാ മാതൃക കേന്ദ്രം പിന്തുടരുന്നതില്‍ അഭിമാനമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സംസ്ഥാനത്തെ സംബന്ധിച്ച് അടുത്ത ആഴ്ച അതിനിര്‍ണായകമെന്നും ദയവായി എല്ലാവരും വീട്ടില്‍ തന്നെ തുടരണമെന്ന് ആരോഗ്യമന്ത്രിയുടെ നിര്‍ദേശിച്ചു. അതേസമയം, കോവിഡ് 19ന്റെ സാമൂഹിക വ്യാപനം ഇതുവരെ നടന്നിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. കോവിഡ് വ്യാപനം അറിയാന്‍ മൂന്നാഴ്ച വേണ്ടിവരുമെന്നും മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
Read Also : ലോക്ക് ഡൗണ്‍: നാല് ലക്ഷം പേര്‍ക്ക് ഭക്ഷണം; സംസ്ഥാനത്തെ സ്‌കൂളുകള്‍ താത്കാലിക അടുക്കളകളാക്കി മാറ്റി
വിദേശത്ത് നിന്ന് എത്തുന്ന ചിലര്‍ ഇപ്പോഴും ക്വാറന്റൈന്‍ പാലിക്കുന്നില്ല. ഇവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. നിരീക്ഷിക്കുന്നവരുടെ എണ്ണം കൂടിയത് ഗള്‍ഫില്‍ നിന്നുള്ളവരുടെ വരവ് മൂലമാണെന്നും മന്ത്രി ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 126ആയി. വ്യാഴാഴ്ച പത്തൊന്‍പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 9 പേര്‍ കണ്ണൂര്‍ ജില്ലയിലും, കാസര്‍കോട് മലപ്പുറം എന്നിടങ്ങളില്‍ 3പേര്‍ വീതവും തൃശൂരില്‍ 2, ഇടുക്കിയിലും വയനാട്ടിലും ഓരോരുത്തര്‍ എന്നിങ്ങനെയാണ് ഇന്നലെ രോഗം സ്ഥിരികരിച്ചത്.
Post Your Comments