കൊല്‍ക്കത്ത: രാജ്യം മുഴുവന്‍ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോക് ഡൗണിലും കടുത്ത നിയന്ത്രണത്തിലുമാണ്. എന്നാല്‍ പലര്‍ക്കും ഇതൊരു ആഘോഷവേളയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണങ്ങളും നിയമങ്ങളും തെറ്റിച്ച് സമൂഹത്തില്‍ വ്യാപരിയ്ക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. സാമൂഹിക അകലം പാലിക്കുക എന്ന ഒറ്റ വഴിയിലൂടെ മാത്രമേ കോവിഡിന്റെ സാമൂഹിക വ്യാപനം തടയാന്‍ കഴിയൂ, ഇത് പലര്‍ക്കും ഇപ്പോഴും മനസിലായിട്ടില്ല.
പല സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ്. മുഖ്യമന്ത്രിമാര്‍ മുന്നില്‍ നിന്നു തന്നെ നയിക്കുന്നുണ്ട്. കോവിഡ് 18 നെ എങ്ങിനെ പ്രതിരോധിയ്ക്കാം… ബംഗാളിലെ ജനങ്ങള്‍ക്ക് മാര്‍ക്കറ്റിനുള്ളില്‍ കളം വരച്ച് വിവരണം നല്‍കി മമതാ ബാനര്‍ജി. ഈ ദൃശ്യമാണ് ഇപ്പോള്‍ വൈറലായിരിയ്ക്കുന്നത്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ചന്തയിലെ റോഡില്‍ കളം വരച്ച് സാമൂഹിക അകലത്തെ കുറിച്ച് വിവരിക്കുന്നതാണ് ദൃശ്യം. ജനങ്ങള്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് അറിയാനായി മിന്നല്‍ പരിശോധനയ്‌ക്കെത്തിയതായിരുന്നു മമത. തല്‍തല, പോസ്റ്റ, ജന്‍ബസാര്‍, ന്യൂമാര്‍ക്കറ്റ്, പാര്‍ക്ക് സ്ട്രീറ്റ്, ഗരിയാഹത് തുടങ്ങിയ വിവിധ ചന്തകളിലാണ് മമത പരിശോധന നടത്തിയത്. ഇതിനിടെയാണ് സാധനം വാങ്ങാനെത്തുന്നവരില്‍ നിന്ന് സാമൂഹിക അകലം പാലിക്കുന്നതിനെ കുറിച്ച് മമത കച്ചവടക്കര്‍ക്ക് പറഞ്ഞു കൊടുത്തത്. സാമൂഹിക അകലം പാലിക്കുന്നതിന് ചുടുകട്ടയുടെ കഷ്ണം കൊണ്ട് റോഡില്‍ കളം വരയക്കുകയും ചെയ്തു.
വാങ്ങാനെത്തുന്നവരും വില്‍ക്കുന്നവരും നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഞാന്‍ എല്ലാവരോടും അപേക്ഷിക്കുന്നു. ഞാന്‍ വരച്ച കളങ്ങളില്‍ സാധനം വാങ്ങാനെത്തുന്നവര്‍ നില്‍ക്കുക. കൃത്യമായ ഇടവേളകളില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് പച്ചക്കറി കുട്ടകള്‍ വൃത്തിയാക്കുക. സാധനങ്ങള്‍ നല്‍കുമ്‌ബോഴും പണം വാങ്ങുമ്‌ബോഴും അകലം പാലിക്കുക. സുരക്ഷയ്ക്കായി ഗ്ലൗസ് ധരിക്കുന്നത് നന്നായിരിക്കും- മമത കച്ചവടക്കാരോട് പറഞ്ഞു. ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ തന്നെ ഉപയോഗിക്കണമെന്നും മമത ഉപദേശിച്ചു.
Post Your Comments