തിരുവനന്തപുരം: വാര്‍ത്ത റിപ്പോർട്ട് ചെയ്യാനെത്തിയ ജനം ടിവി സംഘത്തെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധവുമായി കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ ( കെ യു ഡബ്ള്യൂ ജെ ) രംഗത്ത്. കോഴിക്കോട് വെള്ളയില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഗോഡൗണില്‍ വാര്‍ത്ത ശേഖരിക്കാനെത്തിയ ജനം ടിവി വാര്‍ത്താ സംഘത്തെയാണ് അക്രമികൾ മർദിച്ചത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ജനം ടിവി സംഘം വെള്ളയിലെ ബിവറേജസ് ഗോഡൗണിന് സമീപം എത്തിയത്.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധം അറിയിച്ചത്. കോവിഡ്- 19 രോഗ വ്യാപന നിയന്ത്രണച്ചട്ടങ്ങള്‍ ലംഘിച്ച് തൊഴിലാളികൾ ഗോഡൗണില്‍ മദ്യം ഇറക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ജനം ടി.വി. റിപ്പോര്‍ട്ടര്‍ എ.എന്‍. അഭിലാഷ്, ക്യാമറാമാന്‍ കെ.ആര്‍. മിഥുന്‍ എന്നിവർക്കാണ് മർദ്ദനം ഏറ്റത്.
ALSO READ: കോവിഡ് 19: കേന്ദ്ര ധനാശ്വാസ പാക്കേജ് സ്വാഗതാർഹമാണെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കെയുഡബ്ള്യൂജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മര്‍ദനത്തില്‍ പരുക്കേറ്റ ഇരുവരും കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, കോഴിക്കോട് സിഐടിയു ഐഎൻടിയുസി പ്രവർത്തകർ ജനം ടിവി വാർത്താ സംഘത്തെ ആക്രമിച്ച സംഭവം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
Post Your Comments