Latest NewsNewsIndia

ലോക്ക് ഡൗണ്‍: നാല് ലക്ഷം പേര്‍ക്ക് ഭക്ഷണം; സംസ്ഥാനത്തെ സ്‌കൂളുകള്‍ താത്കാലിക അടുക്കളകളാക്കി മാറ്റി

ഡല്‍ഹിയില്‍ ഇന്ന് മാത്രം 39 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ന്യൂ ഡല്‍ഹി: കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗണ്‍ ബാധിച്ച പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ഭക്ഷണമൊരുക്കാന്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ വിട്ടു നൽകി കെജ്‌രിവാൾ സർക്കാർ. ഡൽഹിയിലെ സ്‌കൂളുകളെ താത്കാലിക അടുക്കളകളാക്കിയാണ് സര്‍ക്കാര്‍ മാറ്റിയിരിക്കുന്നത്. അതോടെ ദിവസം നാല് ലക്ഷം പേര്‍ക്ക് ഭക്ഷണം ലഭിക്കുമെന്ന് ഡല്‍ഹി മുഖ്യന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചു.

‘325 സ്‌കൂളുകളില്‍ ഉച്ചഭക്ഷണവും അത്താഴവും നല്‍കാന്‍ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ സ്‌കൂളുകളിലായി അഞ്ഞൂറോളം പേര്‍ക്ക് അവിടെ തന്നെ ഭക്ഷണവും നല്‍കും. ഇത്തരം സേവനങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നുന്നുണ്ട് ഉറപ്പാക്കുകയും ചെയ്യും.’ കെജ്‌രിവാള്‍ പറഞ്ഞു.

ALSO READ:  രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ സംരക്ഷിക്കുന്ന നടപടികളാണ് ആര്‍ബിഐ സ്വീകരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

അതേസമയം, ഡല്‍ഹിയില്‍ ഇന്ന് മാത്രം 39 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 29 പേര്‍ വിദേശത്തുനിന്നും മറ്റുമായി എത്തിയവരാണ്. ഇന്ന് സ്ഥിരീകരിച്ച 39 കേസുകളടക്കം ഡല്‍ഹിയില്‍ ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 70 കടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button