Latest NewsKeralaNews

കൊറോണ നിരീക്ഷണത്തില്‍ കഴിയുന്ന ആളുകളെ താമസിപ്പിക്കാന്‍ സ്വന്തം വീട് തന്നെ വിട്ട് കൊടുത്ത് സിപിഎം പ്രവര്‍ത്തകന്‍

മങ്കട: കൊറോണ നിരീക്ഷണത്തില്‍ കഴിയുന്ന ആളുകളെ താമസിപ്പിക്കാന്‍ സ്വന്തം വീട് തന്നെ വിട്ട് കൊടുത്ത് മാതൃകയായി സിപിഎം പ്രവര്‍ത്തകന്‍. രാമപുരം ഗ്രാമപഞ്ചായത്ത് അംഗം പിടി ബഷീര്‍ ആണ് കൊറോണ സംശയത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ താമസിപ്പിക്കാന്‍ വീട് വിട്ടുനൽകിയത്. മങ്കട ബ്ലോക്ക് ഓഫീസിന് സമീപത്തുള്ള 3000 ചതുരശ്ര അടിയുള്ള ഇരുനിലവീടാണ് വിട്ടുനല്‍കിയത്. ഇരുപതോളം പേർക്ക് ഇവിടെ താമസിക്കാനാകും.

Read also: പാരീസിൽ കോവിഡ് ബാധിതനുമായി സമ്പർക്കം: സ്വയം സമ്പർക്ക വിലക്കിലേർപ്പെട്ട് മാതൃകയായി യുവാക്കൾ

താനും കുടുംബാംഗങ്ങളെല്ലാം തൊട്ടടുത്തുള്ള തറവാട്ട് വീട്ടിലേക്കും മറ്റ് ബന്ധുവീടുകളിലേക്കും മാറിത്താമസിക്കുമെന്ന് പിടി ബഷീര്‍ പറഞ്ഞു. വീട് പഞ്ചായത്തിന് വിട്ടുകൊടുക്കുന്നതായുള്ള സമ്മതപത്രം പുഴക്കാട്ടിരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പികെ ജയറാമിന് ബഷീര്‍ കൈമാറി. ബഷീര്‍ നല്‍കിയ സമ്മതപത്രം കളക്ടര്‍ക്ക് കൈമാറുമെന്ന് പ്രസിഡന്റ് പികെ ജയറാം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button