വാഷിംഗ്ടൺ : കോവിഡ് 19 വൈറസിനെ നേരിട്ട ചൈനയുടെ നടപടിയെ പ്രകീര്‍ത്തിച്ച ലോകാരോഗ്യസംഘടനക്കെതിരെ(ഡബ്ല്യുഎച്ച്ഒ) വിമർശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഡബ്ല്യുഎച്ച്ഒ ചൈനയുടെ പക്ഷത്താണെന്നും വളരെയധികം ആളുകള്‍ക്ക് ഇതു സന്തോഷം നല്‍കുന്നില്ലെന്നും വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ മാര്‍കോ റൂബിയോയുടെ ചോദ്യത്തിനു മറുപടിയായി ട്രംപ് പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് അംഗം മൈക്കിള്‍ മക്വള് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രിയൂസസന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തു.
കൊവിഡ് -19 മഹാമാരിയുടെ വ്യാപനം തടയാൻ ഇന്ത്യക്കൊപ്പം പ്രവർത്തിക്കുമെന്ന് യുഎസ് നയതന്ത്രജ്ഞ ആലിസ് വെൽസ് പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം സ്വീകരിച്ച് യുഎസ് ഐക്യത്തോടെ ഇന്ത്യക്കൊപ്പം നിൽക്കും. ഇന്ത്യയുമായി യുഎസ് തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും. തങ്ങളുടെ പൗരൻമാരെയും ലോകത്തെ എല്ലാ ആളുകളേയും രക്ഷിക്കാനാവുമെന്നും നതാ കർഫ്യൂവിൽ പങ്കെടുക്കാൻ ജനങ്ങൾ മുന്നോട്ടുവന്നത് പ്രചോദനകരമായ കാഴ്ചയായിരുന്നെന്നും വെൽസ് ട്വിറ്ററിലൂടെ പറഞ്ഞു.
Post Your Comments