ജിദ്ദ : കോവിഡ് 19 വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധി നിലനിൽക്കെ വിദേശ തൊഴിലാളികൾക്ക് ഏറെ ആശ്വാസം പകരുന്ന നടപടിയുമായി സൗദി. ഇഖാമ, എക്സിറ്റ്, റീഎന്‍ട്രി വിസ പുതുക്കലിനോ, റദ്ദാക്കുന്നതിനോ ഫീസ് ഒഴിവാക്കിയ തീരുമാനം പ്രാബല്യത്തില്‍ വരുത്തിയതായി പാസ്‌പോര്‍ട്ട് വിഭാഗം (ജവാസാത്ത്) ട്വിറ്ററിലൂടെ അറിയിച്ചു. ഈ വര്‍ഷം ജൂണ്‍ അവസാനം വരെയുള്ള കാലയളവിലാകും ആനുകൂല്യം ലഭിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷീര്‍, മുഖീം പോര്‍ട്ടലുകള്‍ വഴി സേവനങ്ങള്‍ ലഭ്യമാണെന്നും ഇതിനായി പാസ്പോര്‍ട്ട് ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ട ആവശ്യമില്ലെന്നും ട്വീറ്റിൽ പറയുന്നു.
Also read : ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന കൊറോണ രോഗികളെ പരിചരിക്കാന്‍ റോബോട്ട് എത്തുന്നു
പ്രതിരോധ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി രാജ്യത്തുനിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് ആശങ്കയിലാവയർക്കു വേണ്ടിയുള്ളതാണ് ഈ സമാശ്വാസ പദ്ധതി. മാര്‍ച്ച് 18നും ജൂണ്‍ 30നും ഇടയില്‍ കാലാവധി അവസാനിക്കുന്ന ഇഖാമ മൂന്നു മാസത്തേക്ക് ലെവിയില്ലാതെ പുതുക്കാൻ സാധിക്കും. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 20 വരെയുള്ള കാലയളവില്‍ എക്സിറ്റ്, റീഎന്‍ട്രി വിസകള്‍ പതിക്കുകയും എന്നാല്‍ രാജ്യത്തിന് പുറത്തുപോകാന്‍ കഴിയാതിരിക്കുകയും ചെയ്തവര്‍ക്ക് പ്രത്യേക ഫീസില്ലാതെ കാലാവധി അടുത്ത മൂന്ന് മാസത്തേക്ക് നീട്ടി നല്‍കും. ഫൈനല്‍ എക്സിറ്റ് വിസ പതിച്ചിട്ടും ഇഖാമയിലെ കാലാവധി തീരുന്നതിന് മുമ്ബ് യാത്ര ചെയ്യാന്‍ സാധിക്കാതെ വരികയും ചെയ്തവരുടെ ഫൈനല്‍ എക്സിറ്റ് വിസ റദ്ദാക്കി അവര്‍ക്ക് അടുത്ത മൂന്ന് മാസത്തേക്ക് കൂടി രാജ്യത്ത് താമസിക്കാന്‍ അവസരം നല്‍കും. ഇതിനൊന്നും പ്രത്യേക ഫീസ് അടക്കേണ്ടതില്ലെന്നു പാസ്പോര്ട്ട് വിഭാഗത്തിലെ അറിയിപ്പിൽ പറയുന്നു.
Post Your Comments