ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാന സര്‍വീസുകൾ റദ്ദാക്കിയത് നീട്ടി. 21 ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത് ഏപ്രിൽ 14 വരെയാണ് നീട്ടിയത്. രാജ്യത്ത് നിന്നു പുറത്തേക്കും തിരിച്ചുമുള്ള എല്ലാ തരം രാജ്യാന്തര വിമാന സര്‍വീസുകളും ഇപ്പോൾ പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്. ആഭ്യന്തര സര്‍വീസുകൾ 31 വരെ റദ്ദാക്കിയിട്ടുണ്ട്. ഇതും നീട്ടിയേക്കുമെന്നാണ് സൂചന. ചരക്ക് വിമാനങ്ങള്‍ക്ക് വിലക്കില്ല.
അതേസമയം ട്രെയിന്‍, മെട്രോ, അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ എന്നിവയെല്ലാം കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി നിര്‍ത്തിവച്ചിരിക്കുന്നു. കൊവിഡ് 19 ബാധിച്ച രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തുക, ടൂറിസ്റ്റ് വീസകള്‍ താത്കാലികമായി നിര്‍ത്തുക, എല്ലാ പൊതു പരിപാടികളും നിരോധിക്കുക എന്നിവയടക്കം വൈറസ് വ്യാപനം തടയുന്നതിനുള്ള നിരവധി മുന്‍കരുതല്‍ നടപടികളാണ് രാജ്യം സ്വീകരിച്ചിരിക്കുന്നത്.
Post Your Comments