കൊച്ചി: അമേരിക്കന്‍ പ്രസിഡന്റിനെ ട്രോളിയും പിണറായി വിജയന് ഹീറോ പരിവേഷം നല്‍കിയും പ്രവാസി എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ തരംഗം. കോവിഡ് പ്രതിരോധം നല്ലരീതിയില്‍ ഇന്ത്യയിലും കേരളത്തിലും നടക്കുന്നുണ്ട്, എന്നാല്‍ അമേരിക്കയുടെ കാര്യം കഷ്ടമാണ്. ഇവിടെ കൊറോണ ബാധിച്ചവരുടെ എണ്ണം ചൈനയേയും ഇറ്റലിയേയും കടത്തിവെട്ടി. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനങ്ങള്‍ കോവിഡ് പ്രതിരോധത്തിന് വേണ്ടവിധം ഉതകുന്നതല്ലെന്ന് അമേരിക്കന്‍ മലയാളിയായ നസീര്‍ ഹുസൈന്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാണത്താല്‍ ട്രംപിന് പകരം കുറച്ച് കാലം അമേരിക്കന്‍ പ്രസിഡന്റ് ആകുമോ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയനോട് അദ്ദേഹം കുറിപ്പിലൂടെ ചോദിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പ്രിയ മുഖ്യമന്ത്രി, കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കുന്ന കേരളത്തിലുള്ള ബന്ധുക്കളെക്കാള്‍ വിദേശത്തുള്ള ഞങ്ങളെ കുറിച്ചാണ് ഞങ്ങള്‍ക്ക് കൂടുതല്‍ ആശങ്ക..
അമേരിക്കയില്‍ തന്നെ ഇപ്പൊള്‍ കൊറോണ ബാധിച്ചവരുടെ സംഖ്യ ചൈനയെയും ഇറ്റലിയെയും കടത്തി വെട്ടി 82,100+ ആയി.
ഞങള്‍ താമസിക്കുന്ന കേരളം പോലുള്ള ചെറിയ സംസ്ഥാനം ആയ ന്യൂ ജേഴ്‌സിയില്‍ തന്നെ ഇപ്പൊള്‍ 7000 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഞങ്ങളുടെ മണ്ടന്‍ പ്രസിഡന്റ് ട്രമ്ബ് ഏപ്രിലില്‍ ഈസ്റ്റര്‍ സമയം ആകുമ്‌ബോഴേക്കും എല്ലാ ബിസിനെസ്സും തുറന്നു പ്രവര്‍ത്തിക്കണം എന്നൊക്കെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്, അതും കൂടി ആകുമ്‌ബോള്‍ എന്തൊക്കെ ആകുമോ എന്തോ..
താങ്കള്‍ക്ക് കുറച്ച് നാളത്തേക്ക് എങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ആകാന്‍ കഴിയുമോ? ഇല്ല അല്ലേ.. രക്ഷപ്പെടാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാണ്.
Post Your Comments