വാഷിംഗ്ടൺ: കൊവിഡ് -19 മഹാമാരിയുടെ വ്യാപനം തടയാൻ ഇന്ത്യക്കൊപ്പം പ്രവർത്തിക്കുമെന്ന് യുഎസ് നയതന്ത്രജ്ഞ ആലിസ് വെൽസ് പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം സ്വീകരിച്ച് യുഎസ് ഐക്യത്തോടെ ഇന്ത്യക്കൊപ്പം നിൽക്കും. ഇന്ത്യയുമായി യുഎസ് തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും. തങ്ങളുടെ പൗരൻമാരെയും ലോകത്തെ എല്ലാ ആളുകളേയും രക്ഷിക്കാനാവുമെന്നും നതാ കർഫ്യൂവിൽ പങ്കെടുക്കാൻ ജനങ്ങൾ മുന്നോട്ടുവന്നത് പ്രചോദനകരമായ കാഴ്ചയായിരുന്നെന്നും വെൽസ് ട്വിറ്ററിലൂടെ പറഞ്ഞു.
Also read : കോവിഡ് 19: കുവൈത്തില്‍ ജയിലിലായിരുന്ന പൗരന്മാരെ നാടുകടത്തി
അതേസമയം അമേരിക്കയിൽ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മൂന്നാമത്തെ രാജ്യമാണ് അമേരിക്ക. ബുധനാഴ്ച വരെ 55,000ത്തിലേറെ പേര്‍ക്കാണ് രോഗം ബാധിച്ചത്, 800ലേറെ പേര് മരണപ്പെട്ടു. അമേരിക്കയിലെ ബിസിനസ്, തൊഴില്‍, ആരോഗ്യ പാലന രംഗങ്ങള്‍ കൊവിഡ് കാരണം ഏറെ ആശങ്കയിലാണ്. അമേരിക്കയില്‍ അടുത്ത പത്ത് ആഴ്ചയെങ്കിലും കൊവിഡ് ഭീഷണി തുടരുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തില്‍ രണ്ട് ലക്ഷംകോടി ഡോളറിന്റെ അടിയന്തര രക്ഷാ പാക്കേജിന് വൈറ്റ് ഹൗസിന് പിന്നാലെ സെനറ്റും അംഗീകാരം നല്കി.
സെനറ്റിലെ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ ഏകകണ്ഠമായാണ് പാക്കേജ് അംഗീകരിച്ചത്. മുതിര്‍ന്നവര്‍ക്ക് 1,200 ഡോളറും കുട്ടികള്‍ക്ക് 500 ഡോളറും ഒറ്റത്തവണ പണമായി നല്കുന്നു എന്നതാണ് പാക്കേജിന്റെ ഒരു പ്രത്യേകത. ആശുപത്രികള്‍ക്കും തൊഴിലാളികള്‍ക്കും ആശ്വാസം നല്‍കുന്നതാണ് പാക്കേജ്.
Post Your Comments