തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറാണെന്ന് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോൺഗ്രസ്സിന്റെ മുഴുവൻ സജീവ പ്രവർത്തകരും സന്നദ്ധസേനയില്‍ പങ്കാളികളാവുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് ഷാഫി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് ദുരന്തങ്ങളിൽ ഇടപെട്ട് സഹായിക്കാൻ സംസ്ഥാനത്താകെ വോളന്റിയർമാർ വേണമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഈ പ്രവർത്തനം പൂർണ്ണമായി സജ്ജമാക്കാനും ആരംഭിക്കാനും 22 മുതൽ 40 വയസ് വരെയുള്ള ആളുകളെ സന്നദ്ധ സേനയായി കണക്കാക്കും. 2.36 ലക്ഷം പേർ ഉൾപ്പെട്ട സന്നദ്ധ സേന ഈ ഘട്ടത്തിൽ രംഗത്തിറങ്ങണമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Read also: ക്വൊറന്റൈൻ ലംഘിച്ച് സബ് കളക്ടർ
Post Your Comments