ഈറോഡ്: പരീക്ഷയ്ക്കിടെ വയറുവേദന അനുഭവപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ശുചിമുറിയിൽ പോയി. പെൺകുട്ടിയെ തെരഞ്ഞെത്തിയ അധ്യാപിക കണ്ടത് രക്തത്തിൽ കുളിച്ച വിദ്യാർത്ഥിനിയെ. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചതോടെ കഥ മാറി. വിദ്യാർത്ഥിനി ശസ്ത്രക്രിയയിലൂടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. തമിഴ്നാട്ടിലെ നാമക്കലില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. സംഭവത്തില്‍ അയല്‍വാസിയായ 70 വയസ്സുകാരന്‍ പീഡനക്കേസിൽ അറസ്റ്റിലായി. നാമക്കല്‍ ജില്ലയിലെ നാമഗിരിപേട്ട സ്വദേശിയെയാണ് പൊലീസ് കഴിഞ്ഞദിവസം പിടികൂടിയത്.
ഇയാള്‍ വിവാഹ വാഗ്ദാനം നടത്തി പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചിരുന്നതായി പൊലീസിന് മൊഴി നല്‍കി.തിങ്കളാഴ്ച സ്‌കൂളിലെ പരീക്ഷയ്ക്കിടെ 11.30മണിയോടെ പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ശുചിമുറിയില്‍ പോകാന്‍ അനുവാദം തേടി. എന്നാല്‍ അരമണിക്കൂര്‍ കഴിഞ്ഞിട്ടും പെണ്‍കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അധ്യാപിക ശുചിമുറിയില്‍ പോയി പരിശോധിച്ചു. അപ്പോള്‍ കണ്ട കാഴ്ച പെണ്‍കുട്ടി ശുചിമുറിക്കുള്ളില്‍ ചോരയില്‍ കുളിച്ച് അവശനിലയില്‍ കിടക്കുന്നതാണ്.
ഉടന്‍തന്നെ കുട്ടിയെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് സേലത്തെ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി എട്ടു മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനാല്‍ കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെന്നും പെണ്‍കുട്ടിയും കുഞ്ഞും അപകടനില തരണം ചെയ്തെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയല്‍വാസിയായ 70 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പാലക്കാട് റിമാന്‍ഡ് തടവുകാരന്‍ സാനിറ്റൈസര്‍ കുടിച്ച് ആത്മഹത്യ ചെയ്തു
അഞ്ചുവര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ പിതാവ് മരണപ്പെട്ടിരുന്നു. ഇതോടെ. മാതാവ് നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുനത്തിനായി പകൽ സമയം പോകും. പെണ്‍കുട്ടിയുടെ മൂത്ത സഹോദരി വിവാഹിതയായി ഭര്‍ത്താവിനൊപ്പം മറ്റൊരു ജില്ലയിലാണ് താമസം. പെൺകുട്ടി ഒറ്റക്കാകുന്ന സന്ദർഭങ്ങളിലാണ് ഇയാൾ വീട്ടിലെത്തി കുട്ടിയെ പീഡിപ്പിച്ചിരുന്നത്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയിൽ പൊലീസ് അയല്‍ക്കാരനായ കെ വീരന്‍ എന്നയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു .
Post Your Comments