പാലക്കാട്: റിമാന്‍ഡിലായിരുന്ന തടവുകാരന്‍ സാനിറ്റൈസര്‍ കുടിച്ച് ആത്മഹത്യ ചെയ്തു. പാലക്കാട് ജില്ലയില്‍ റിമാന്‍ഡിലുണ്ടായിരുന്ന മുണ്ടൂര്‍ സ്വദേശി രാമന്‍കുട്ടിയാണ് ആത്മഹത്യ ചെയ്തത്. മാര്‍ച്ച് 24 ന് ആണ് സാനിറ്റൈസര്‍ കുടിച്ച് ആരോഗ്യ നില വഷളായ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മോഷണ കേസില്‍ അറസ്റ്റിലായ ഇയാളെ ഫെബ്രുവരി 18 ന് റിമാന്‍ഡ് ചെയ്തിരുന്നു.
ആത്മഹത്യാ ശ്രമത്തെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇയാൾ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെ നില വഷളായതിനെ തുടര്‍ന്ന് ഇന്ന് മരണപ്പെടുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് ജയിലില്‍ തടവുകാര്‍ സാനിറ്റൈസര്‍ നിര്‍മ്മാണം തുടങ്ങിയത്.
Post Your Comments