പാലക്കാട്: കാരാക്കുറുശ്ശിയിലെ കൊവിഡ് 19 രോഗബാധിതന്റെ ലഭ്യമായ വിവരങ്ങള്‍ വച്ച് സമ്പര്‍ക്ക പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി. ഈ മാസം 13-ന് ഉംമ്ര കഴിഞ്ഞ് നാട്ടിലെത്തിയ ഇയാള്‍ 23 ന് നിരീക്ഷണത്തിന്‍ വിധേയമാകുന്നതുവരെ 300 പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ലഭ്യമായ വിവരങ്ങള്‍ വച്ച് ആരോഗ്യ വകുപ്പ് ഇയാളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി.
നിരീക്ഷണത്തിലാകും വരെ നാട്ടിലും ബന്ധു വീടുകളിലും രണ്ട് തവണ ജുമാ നമസ്‌കാരത്തിന് പള്ളിയിലും രണ്ട് അനാഥാലയങ്ങളിലും അയല്‍ ജില്ലയായ മലപ്പുറത്ത് വരെ ഇയാള്‍ കറങ്ങി നടന്ന് വലിയ സമ്പര്‍ക്ക പട്ടിക തന്നെ ഉണ്ടാക്കി എന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. കൂടാതെ രണ്ട് സര്‍ക്കാര്‍ ആശുപത്രിയിലും രണ്ട് സ്വകാര്യ ആശുപത്രിയിലും ഇയാള്‍ പോയി. കെഎസ്ആര്‍ടിസി കണ്ടക്ടറായ ഇയാളുടെ മകന്‍ ഉള്‍പ്പെടെ വീട്ടുകാരെല്ലാം ഇപ്പോള്‍ നിരീക്ഷണത്തിലാണ്. 17ന് മണ്ണാര്‍ക്കാട് നിന്ന് അട്ടപ്പാടി വഴി കോയമ്പത്തൂരിലേക്കുള്ള ബസ്സിലും 18 ന് പാലക്കാട് തിരുവനന്തപുരം ബസ്സിലും രോഗബാധിതന്റെ മകന്‍ കണ്ടക്ടറായി ജോലി ചെയ്തിരുന്നു.
Post Your Comments