Latest NewsNewsIndia

ലോക്ഡൗണ്‍ കാലത്ത് പ്രധാന മന്ത്രിയുടെ ‘ഫിറ്റ് ഇന്ത്യാ’ ക്യാമ്പയിൻ ഏറ്റെടുത്ത് കൂടുതൽ ജനങ്ങൾ; പൂർണ പിന്തുണയുമായി കായിക ലോകം

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാലം പ്രധാന മന്ത്രിയുടെ ‘ഫിറ്റ് ഇന്ത്യാ’ ക്യാമ്പയിനുവേണ്ടി മാറ്റിവെക്കുകയാണ് കായിക രംഗം. ലോക്‌ ഡൗൺ ‘ഫിറ്റ് ഇന്ത്യാ’ ക്യാമ്പയിന് കായികതാരങ്ങള്‍ പൂർണ പിന്തുണയാണ് നൽകുന്നത്, ഏറെ പ്രശസ്തമായ പ്രധാനമന്ത്രിയുടെ ഫിറ്റ് ഇന്ത്യാ ക്യാമ്പയിനാണ് കായികമന്ത്രി കിരണ്‍ റിജിജുവിനൊപ്പം കായികതാരങ്ങളും ഏറ്റെടുത്തിരിക്കുകയാണ്.

 

വീടുകളില്‍ ചെയ്യാവുന്ന ലളിതവും ഫലപ്രദവുമായ വ്യായാമരീതികള്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാനാണ് ആഹ്വാനം. എല്ലാവര്‍ക്കും ഏറെ പരിചിതമായ റോപ്പ് സ്‌കിപ്പിംഗ് എല്ലാവരും പ്രചരിപ്പിക്കണമെ ന്നായിരുന്നു കായിക മന്ത്രി കിരണ്‍ റിജിജു ആഹ്വാനം ചെയ്തത്.

ഗുസ്തി താരം ബജരംഗ് പൂനിയ, മുദ്ഗില്‍, മേരീ കോം, അഞ്ജു ബോബി ജോര്‍ജ്ജ്, അമിത് പംഗാല്‍, മീരാബായി ചാനൂ എന്നിവര്‍ അവരുടെ പരിശീലന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു കഴിഞ്ഞു.

ALSO READ: കൊറോണ ഐസൊലേഷന്‍ വാർഡുകളും, വെന്റിലേറ്ററുകളും ഇനി ട്രെയിനിൽ; രോഗ വ്യാപനത്തിനെതിരെ നിർണായക നീക്കവുമായി ഇന്ത്യൻ റെയിൽവേ

ആളുകളെല്ലാം വീട്ടിലിരിക്കുകയാണ്. വരുന്ന 21 ദിവസവും വ്യായാമം ചെയ്ത് സ്വന്തം ശരീരത്തെ ശക്തമാക്കുക. ഇത് വഴി സാമുഹ്യസുരക്ഷാ സന്ദേശം നല്‍കണമെന്നും കായിക മന്ത്രി ആഹ്വാനം ചെയ്തിരുന്നു. # FitIndiaMovement എന്ന ഹാഷ് ടാഗില്‍ കായികതാരങ്ങളുടെ പരിശീലന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കണമെന്നും ആഹ്വാനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button